പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞു, തീ​ര​ങ്ങ​ളി​ൽ പ്ര​ള​യ​ഭീ​ഷ​ണി
Thursday, August 6, 2020 9:54 PM IST
റാ​ന്നി: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ പ​ന്പാ​ന​ദി​യു​ടെ തീ​ര​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. പ​ന്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്ന​തോ​ടെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​മു​ണ്ട്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​താ​ണ് ന​ദി​യി​ൽ ജ​ല​നി​ര​പ്പ് വ​ള​രെ​വേ​ഗം ഉ​യ​രാ​നി​ട​യാ​ക്കി​യ​ത്. റാ​ന്നി അ​ങ്ങാ​ടി ഉ​പാ​സ​ന​ക്ക​ട​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി തു​ട​ങ്ങി. അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ​ക​ളി​ൽ വെ​ള്ളം ക​യ​റി. പെ​രു​ന്തേ​ന​രു​വി സം​ഭ​ര​ണി ക​വി​ഞ്ഞ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ക​യാ​ണ്.

വ​ന​ത്താ​ലും പ​ന്പാ​ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ട കു​രു​ന്പ​ൻ​മൂ​ഴി, മ​ണ​ക്ക​യം, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ കോ​ള​നി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യി​ലാ​യി. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡാ​യ കു​രു​ന്പ​ൻ​മൂ​ഴി​യി​ലേ​ക്കെ​ത്താ​നു​ള്ള ഏ​ക​മാ​ർ​ഗ​മാ​യ കോ​സ് വേ​യി​ൽ പു​ല​ർ​ച്ചെ ത​ന്നെ വെ​ള്ളം​ക​യ​റി തു​ട​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ ത​ന്നെ ബാ​ധി​ച്ചു. അ​ത്തി​ക്ക​യ​ത്തു നി​ന്നും പെ​രു​ന്തേ​ന​രു​വി വ​ന​ത്തി​ലൂ​ടെ കൂ​പ്പ് റോ​ഡ് ഉ​ണ്ടെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​തം ച​ണ്ണ മു​ത​ൽ പെ​രു​ന്തേ​ന​രു​വി വ​രെ​യെ​ത്താ​ൻ ക​ഴി​യൂ.

അ​ടു​ത്ത​യി​ടെ റോ​ഡി​ന്‍റെ കു​റെ​ഭാ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. കെ​എ​സ്ഇ​ബി, വ​നം വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ക്കി​ഭാ​ഗ​ത്തെ റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ ജ​ന​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തും മു​തി​ർ​ന്ന​വ​ർ ജോ​ലി​ക​ൾ​ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന​തും ചാ​ത്ത​ൻ​ത​റ, മു​ക്കൂ​ട്ടു​ത​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ്. കോ​സ് വേ ​മു​ങ്ങു​ന്ന​തോ​ടെ അ​വ​രു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​ണ് അ​ട​യു​ന്ന​ത്.