അ​ടൂ​രി​ൽ ആ​റു​പേ​ർ കൂ​ടി പോ​സി​റ്റീ​വ്
Thursday, August 6, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് രൂ​പം​കൊ​ണ്ട ക്ല​സ​റ്റ​റി​ലെ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്നു. ഇ​ന്ന​ലെ ആ​റു​പേ​ർ കൂ​ടി രോ​ഗ​ബാ​ധി​ത​രാ​യി. ഇ​തോ​ടെ അ​ടൂ​ർ ക്ല​സ്റ്റ​റി​ലെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 108 ആ​യി. ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്കും പ​ഴ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​മാ​ണ് ഇ​ന്ന​ലെ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ചെ​റു​കോ​ൽ സ്വ​ദേ​ശി​നി (36)യും ​മ​റ്റൊ​രാ​ൾ ഏ​ഴം​കു​ളം കോ​ട്ട​മു​ക​ൾ സ്വ​ദേ​ശി​നി (23)യു​മാ​ണ്. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ ഇ​തോ​ടെ രോ​ഗ​വ്യാ​പ​നം 326 പേ​രി​ലെ​ത്തി. മ​റ്റു ക്ല​സ​റ്റ​റു​ക​ളി​ൽ നി​ന്ന് ഇ​ന്ന​ലെ രോ​ഗ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കു​റ്റ​പ്പു​ഴ, കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റു​ക​ളി​ൽ 31 പേ​രി​ലാ​ണ് രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

കോ​ഴ​ഞ്ചേ​രി​യി​ൽ ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക​യ്ക്കു കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ 47 കാ​രി​യാ​യി ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ ഇ​തേ ആ​ശു​പ​ത്രി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​വ​രു​ണ്ടാ​യി​രു​ന്നു.
നി​ര​ണം ക​ട​പ്ര​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ടീ​ഷോ​പ്പ് ഉ​ട​മ​യു​ടെ ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.