ഗ​ന്ധം അ​റി​ഞ്ഞ് ല​ഹ​രി പി​ടി​ക്കാ​ൻ പോ​ലീ​സ് നാ​യ
Thursday, August 6, 2020 9:58 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് കൂ​ട്ടാ​യി നാ​യ​യും. പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ലെ സാ​മ​ന്ത​യെ​ന്ന നാ​യ​യെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്.
നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടൗ​ണി​ലും ആ​ഞ്ഞി​ലി​ത്താ​ന​ത്തു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പൊ​തു​നി​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം.
പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യി സി​ഐ സി. ​ടി. സ​ഞ്ജ​യ്‌ പ​റ​ഞ്ഞു.