മ​ത്താ​യി​യു​ടെ മ​ര​ണം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ച​ര്‍​ച്ച ന​ട​ത്തി
Saturday, August 8, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി.​സൈ​മ​ണ്‍ ബ​ന്ധു​ക്ക​ളു​മാ​യി ഇ​ന്ന​ലെ ച​ര്‍​ച്ച ന​ട​ത്തി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.
അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബ​ന്ധു​ക്ക​ള്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി. എ​ന്നാ​ല്‍ വ​ന​പാ​ല​ക​ര്‍​ക്കെ​തി​രെ ഇ​തേ​വ​രെ കേ​സു​പോ​ലും എ​ടു​ക്കാ​ത്ത ന​ട​പ​ടി​യി​ല്‍ മ​ത്താ​യി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ത്ക്ക​ണ്ഠ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണ​മേ​ഖ​ല ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സ​ഞ്ജി​ന്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം മ​ത്താ​യി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

ഇ​താ​ദ്യ​മാ​യാ​ണ് വ​ന​പാ​ല​ക​രു​ടെ സം​ഘം വീ​ട്ടി​ലെ​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം നീ​തി പൂ​ര്‍​വ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍.

മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ന​ലെ മ​ത്താ​യി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു പ്രാ​ര്‍​ഥ​ന ന​ട​ത്തി. സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.