എം​എ​ല്‍​എ​മാ​രും ക​ള​ക്ട​റും ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Saturday, August 8, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ എം​എ​ല്‍​എ​മാ​രും ജി​ല്ലാ ക​ള​ക്ട​റും സ​ന്ദ​ര്‍​ശി​ച്ചു.മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ആ​റ​ന്മു​ള ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലേ​ക്കാ​ണ് ആ​ളു​ക​ളെ മാ​റ്റി​യി​രി​ക്കു​ന്ന​ത്.

മാ​ല​ക്ക​ര, കോ​ഴി​പ്പാ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നും എ​ത്തി​യി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും അ​ഞ്ച് വ​ള്ള​ങ്ങ​ള്‍ എ​ത്തി​ക്കു​മെ​ന്നും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.
സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​ത്.

തി​രു​വ​ല്ല സെ​ന്റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ 201 പേ​ര്‍ ഇ​തി​നോ​ട​കം ത​ന്നെ താ​മ​സി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.

തി​രു​വ​ല്ല നെ​ടു​മ്പ്ര​ത്ത് അ​തി​ശ​ക്ത​മാ​യി വെ​ള്ളം ക​യ​റു​ന്നു​ണ്ട്. ഗ​താ​ഗ​ത ത​ട​സം വ​ലി​യ രീ​തി​യി​ല്‍ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, അ​സി​സ്റ്റ​ന്റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.