ഡാ​മു​ക​ളി​ലെ വെ​ള്ള​വും, ക​ന​ത്ത മ​ഴ​യും: പ്ര​ള​യം നേ​രി​ടാ​ൻ മു​ൻ​ക​രു​ത​ലു​മാ​യി റാ​ന്നി
Sunday, August 9, 2020 9:47 PM IST
റാ​ന്നി: പ​ന്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്പ ഡാം ​തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി​ത്തു​ട​ങ്ങി​യ​തോ​ടെ റാ​ന്നി​യി​ൽ പ്ര​ള​യം നേ​രി​ടാ​നു​ള്ള മു​ൻ​ക​രു​ത​ൽ ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ പ​ക​ൽ മ​ഴ​യു​ടെ ശ​ക്തി അ​ല്പം കു​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​രു​ന്നു.

ശ​നി​യാ​ഴ്ച​യേ​ക്കാ​ൾ ജ​ല​നി​ര​പ്പ് താ​ഴുകയും വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഇ​റ​ങ്ങി​ത്തു​ട​ങ്ങുകയും ചെയ്തി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​ന്പ ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​ത്. ന​ദി​യി​ലെ ജ​ല​നി​ര​പ്പി​ൽ അ​ര​മീ​റ്റ​റോ​ളം ഉ​യ​ർ​ച്ച​യു​ണ്ടാ​യെ​ങ്കി​ലും പ്ര​ള​യ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ വീ​ണ്ടും ആ​രം​ഭി​ച്ച​ത് ആ​ശ​ങ്ക പ​ര​ത്തി.

ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ പ​റ​ഞ്ഞു. എ​ന്‍​ഡി​ആ​ര്‍​എ​ഫ് 22 അം​ഗ സം​ഘം റാ​ന്നി​യി​ല്‍ ക്യാ​മ്പ് ചെ​യ്തി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ ര​ണ്ടു യൂ​ണി​റ്റു​ക​ളും ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ എ​ട്ട് കു​ട്ട​വ​ഞ്ചി​ക​ളും വാ​ടി ക​ട​പ്പു​റ​ത്തു നി​ന്നും അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ഇ​വി​ടെ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ന​ദി​യി​ലെ ജ​ല​നി​ര​പ്പ് വീ​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ആ​ളു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നും ആ​ളു​ക​ള്‍ സ്വ​യം ഒ​ഴി​ഞ്ഞു പോ​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​മ്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് കോ​സ്‌​വേ മു​ങ്ങി പോ​യ​തി​നാ​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​ര​യാ​ഞ്ഞി​ലി മ​ണ്ണ്, കു​രു​മ്പ​ന്‍​മൂ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​രു​തി​യി​ട്ടു​ണ്ട്. സ്‌​കൂ​ളു​ക​ളി​ല്‍ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു. റാ​ന്നി​യി​ലെ ര​ണ്ടു പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ 1000 ലി​റ്റ​ര്‍ ഡീ​സ​ല്‍ വീ​തം പ്ര​ത്യേ​കം ക​രു​തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

റാ​ന്നി താ​ലൂ​ക്കി​ല്‍ എ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 99 കു​ടും​ബ​ങ്ങ​ളി​ലെ 288 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.

ആ​റ​ന്മു​ള​യി​ലും മു​ൻ​ക​രു​ത​ലു​ക​ൾ

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു. പ​മ്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ച ഉ​ട​ന്‍ ത​ന്നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യി​പ്പ് ന​ല്‍​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.

സി​വി​ല്‍ ഡി​ഫ​ന്‍​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. കൊ​ല്ല​ത്തു നി​ന്ന് എ​ത്തി​ച്ച ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ചു വ​ള്ള​ങ്ങ​ള്‍ പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വ​ള്ളം ഇ​റ​ക്കി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​ത്ത​വ​ണ​യും ഉ​ള്ള​ത് കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ഇ​ട​യാ​റ​ന്മു​ള, മാ​ല​ക്ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി സ്ഥി​തി വി​ല​യി​രു​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ്, റ​വ​ന്യൂ, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ജ്ജ​രാ​യി​ട്ടു​ള്ള​വ​ര്‍​ക്ക് മു​ന്‍​ക​രു​ത​ലാ​യി ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക ന​ല്‍​കി​യി​ട്ടു​ണ്ട്.

തി​രു​വ​ല്ല​യി​ലും മു​ന്നൊ​രു​ക്ക​ങ്ങ​ൾ, ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ഞ്ച് വ​ള്ള​ങ്ങ​ൾ

തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​ള​യ സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി കൊ​ല്ല​ത്തു നി​ന്നും എ​ത്തി​ച്ച മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ചു വ​ള്ള​ങ്ങ​ള്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ന്യ​സി​പ്പി​ച്ചു.

നി​ര​ണം പ​ന​ച്ച​മൂ​ട് ജം​ഗ്ഷ​ന്‍, ക​ട​പ്ര മൂ​ന്നാം​കു​രി​ശ്, നെ​ടു​മ്പ്രം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, കു​റ്റൂ​ര്‍ തോ​ണ്ട​റ പാ​ലം, പെ​രി​ങ്ങ​ര കൃ​ഷി ഓ​ഫീ​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ള്ള​ങ്ങ​ള്‍ വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

അ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​നും ആ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി പ​ത്ത് ടോ​റ​സ്, മൂ​ന്ന് ടി​പ്പ​റു​ക​ള്‍, ര​ണ്ടു ബ​സു​ക​ള്‍ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

2018 ലേ​തി​നു സ​മാ​ന​മാ​യ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ല്‍ അ​തി​നെ നേ​രി​ടാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും നി​യോ​ജ​ക​മ​ണ്ഡ​ത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു. കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ന​ര​ധി​വാ​സ ക്യാ​മ്പു​ക​ളി​ല്‍ വേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം മു​ന്‍​കൂ​ട്ടി ക​ണ്ടു​കൊ​ണ്ട് ത​ന്നെ മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​വ​രു​ടെ വ​ള്ള​ങ്ങ​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

ടോ​റ​സു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് പ​ര​മാ​വ​ധി സ​ഹ​ക​രി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

2018, 2019 കാ​ല​ങ്ങ​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും, നി​ല​വി​ല്‍ വെ​ള​ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു വി​ല​യി​രു​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ആ​ളു​ക​ളെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ പ്ര​ള​യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി നി​ല​വി​ല്‍ വെ​ള​ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ത്തെ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ മ​റ്റ് സു​ര​ക്ഷി​ത​മാ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി എ​സ്‌​ക​ലേ​റ്റ​റു​ക​ള്‍, ലൈ​ഫ് ജാ​ക്ക​റ്റ്, ലൈ​ഫ്‌​ബോ​യി റിം​ഗ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റും.ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ സ​ബ്ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​കൂ​ടി​യ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ, പു​ളി​ക്കീ​ഴ് ബി​ഡി​ഒ, പോ​ലീ​സ്, റ​വ​ന്യു, ഫ​യ​ര്‍​ഫോ​ഴ്‌​സ്, മെ​ഡി​ക്ക​ല്‍, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.