30 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്ത​ർ 62
Sunday, August 9, 2020 9:52 PM IST
സ​ന്പ​ർ​ക്ക​വ്യാ​പ​നം 13 പേ​രി​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 30 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 13 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പോ​സി​റ്റീ​വാ​യി​ട്ടു​ള്ള​ത്. 10 പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രും ഏ​ഴു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രു​മാ​ണ്. ഇ​ന്ന​ലെ 62 പേ​ർ​ക്ക് ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി​യും ല​ഭി​ച്ചു. 1542 പേ​ർ ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 256 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​തേ​വ​രെ 1800 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 836 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 244 പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും 12 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന​ലെ സ്ര​വ​സാ​ന്പി​ൾ ശേ​ഖ​ര​ണം ഉ​ണ്ടാ​യി​ല്ല. 452 ഫ​ല​ങ്ങ​ൾ ഇ​നി വ​രാ​നു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ 265 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 7343 പേ​രാ​ണ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ: റാ​ന്നി - പെ​രു​നാ​ട് മാ​ന്പാ​റ സ്വ​ദേ​ശി​നി (ഖ​ത്ത​ർ, 58), മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (ദ​ക്ഷി​ണാ​ഫ്രി​ക്ക, 52), പ്ര​മാ​ടം സ്വ​ദേ​ശി (ദു​ബാ​യ്, 34), ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (ദു​ബാ​യ്, 28), കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി (ഇ​റാ​ക്ക്, 32), ആ​റ​ന്മു​ള സ്വ​ദേ​ശി (സൗ​ദി, 52), പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി (സൗ​ദി, 29), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (സൗ​ദി,46), ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (ദു​ബാ​യ്, 42), ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി (സൗ​ദി, 69).
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ: തി​രു​വ​ല്ല സ്വ​ദേ​ശി (ശ്രീ​ന​ഗ​ർ, 46), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (ഹൈ​ദ​രാ​ബാ​ദ്, 27), വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​നി (ത​മി​ഴ്നാ​ട്, 21), മാ​ല​ക്ക​ര സ്വ​ദേ​ശി (ഹൈ​ദ​രാ​ബാ​ദ്, 31), തോ​ന്ന​ല്ലൂ​ർ സ്വ​ദേ​ശി (ആ​ന്ധ്രാ​പ്ര​ദേ​ശ്,27), വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (ഡ​ൽ​ഹി, 33), തു​ന്പ​മ​ണ്‍ സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 47).

ന​വ​ജാ​ത ശി​ശു​വി​ല​ട​ക്കം സ​ന്പ​ർ​ക്ക​വ്യാ​പ​നം
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും സ​ന്പ​ർ​ക്ക വ്യാ​പ​നം ക്ല​സ്റ്റ​റു​ക​ൾ​ക്ക് പു​റ​ത്തേ​ക്ക്. നേ​ര​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​രി​ൽ പ​ല​രും രോ​ഗ​ബാ​ധി​ത​രാ​യി. ഇ​തി​ൽ 20 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ഉ​ൾ​പ്പെ​ടു​ന്നു. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യു​ടെ ആ​ണ്‍​കു​ഞ്ഞാ​ണ ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ​ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യാ​ണ് യു​വ​തി കോ​വി​ഡ് ബാ​ധി​ത​യാ​യ​ത്.
കു​റ്റൂ​രി​ൽ നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​നാ​യ വൈ​ദി​ക​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​കി​യ​ൽ നാ​ലു പേ​ർ കൂ​ടി ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി. ഇ​വ​രെ​ല്ലാം കു​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്.

ക്ല​സ്റ്റ​റു​ക​ളി​ലും രോ​ഗ​വ്യാ​പ​നം
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സ​ജീ​വ ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്നു. അ​ടൂ​രി​ൽ ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ​ഴ​കു​ളം സ്വ​ദേ​ശി​ക​ളാ​ണ് ര​ണ്ടു​പേ​രും.
പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി സ്വ​ദേ​ശി​നി​യാ​യ ഇ​തേ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നും രോ​ഗം ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി ക്ല​സ​റ്റ​റി​ൽ നി​ന്ന് എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി (42)ക്കും ​രോ​ഗം ക​ണ്ടെ​ത്തി.
അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ 124, കു​ന്പ​ഴ 332, കോ​ട്ടാ​ങ്ങ​ൽ 32, കു​റ്റ​പ്പു​ഴ 31, എ​ആ​ർ ക്യാ​ന്പ് 12, പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി 12 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റു​ക​ളി​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം. തു​ക​ല​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​യി​രു​ന്ന ക്ല​സ്റ്റ​റി​ൽ​പെ​ട്ട​വ​രെ​ല്ലാം നേ​ര​ത്തെ ത​ന്നെ നെ​ഗ​റ്റീ​വാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു രോ​ഗം
പ​ത്ത​നം​തി​ട്ട: കോ​ന്നി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ (42) ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ പ്ര​മാ​ടം സ്വ​ദേ​ശി​യാ​ണ്.
കു​റ്റൂ​ർ സ്വ​ദേ​ശി​നി (60), ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ് ഉ​ട​മ (30), അ​ടൂ​ർ സ്വ​ദേ​ശി (33) എ​ന്നി​വ​രാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ.

അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്ന് വാ​ർ​ഡു​ക​ൾ നി​യ​ന്ത്രി​ത​മേ​ഖ​ല​യി​ൽ

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 19, 20, 21 എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
പ​ള്ളി​ക്ക​ലി​ൽ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഇ​ന്നു മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് കൂ​ടി ദീ​ര്‍​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ്, 15, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് എ​ട്ട്, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന് എ​ന്നീ സ്ഥ​ല​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.