ജ്യോ​തി​യു​ടെ വീ​ട്ടി​ല്‍ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വൈ​ദ്യു​തി എ​ത്തും; ഉ​റ​പ്പ് ന​ല്‍​കി ക​ള​ക്ട​ര്‍ ‌
Tuesday, August 11, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: "എ​നി​ക്ക് പ​ഠി​ക്ക​ണം സാ​റേ... ഞ​ങ്ങ​ൾ​ക്ക് ക​റ​ന്‍റ് ഒ​ന്ന് ത​രാ​ന്‍ പ​റ സാ​റേ. എ​നി​ക്ക് അ​തു മാ​ത്രം​മ​തി...' ഇ​ട​റി​യ ശ​ബ്ദ​ത്തോ​ടെ ഓ​ടി​യെ​ത്തി​യ കു​ട്ടി​യു​ടെ ശ​ബ്ദം കേ​ട്ടാ​ണ് അ​ട്ട​ത്തോ​ട് ട്രൈ​ബ​ല്‍ സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് തി​രി​ഞ്ഞു നോ​ക്കി​യ​ത്. "ക​ര​യാ​തി​രി​ക്ക് മോ​ളേ... ന​മു​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാം. എ​ന്താ മോ​ളു​ടെ പേ​ര്? എ​ന്താ പ്ര​ശ്‌​നം എ​ന്നോ​ട് പ​റ​യൂ...' ഏ​ങ്ങ​ല​ടി​ച്ചു ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ച്ച് അ​ടു​ത്തി​രു​ത്തി ക​ള​ക്ട​ര്‍ ചോ​ദി​ച്ചു."സാ​റേ എ​ന്‍റെ പേ​ര് ജ്യോ​തി ആ​ദി​ത്യ. ഞാ​ന്‍ ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ളി​ല്‍ ഏ​ഴാം ക്ലാ​സി​ലാ പ​ഠി​ക്കു​ന്നേ. എ​നി​ക്ക് പ​ഠി​ക്ക​ണം. ഇ​പ്പോ എ​ല്ലാ​യി​ട​ത്തും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സാ. എ​ന്‍റെ വീ​ട്ടി​ല്‍ ഇ​പ്പോ​ഴും ക​റ​ന്‍റു പോ​ലു​മി​ല്ല. വീ​ടി​ന​ടു​ത്ത് പോ​സ്റ്റു​വ​രെ കൊ​ണ്ടി​ട്ടു. വ​യ​റിം​ഗും ക​ഴി​ഞ്ഞു. എ​ന്നി​ട്ടും ഇ​തു​വ​രെ​യും ക​റ​ന്‍റ് കി​ട്ടി​യി​ല്ല. അ​ച്ഛ​ന് കൂ​ലി​പ്പ​ണി​യാ. വ​ല്ല​പ്പോ​ഴു​മേ ഇ​പ്പോ പ​ണി​യു​ള്ളു. പ​ല​പ്പോ​ഴും ഞ​ങ്ങ​ള്‍ പ​ട്ടി​ണി​യാ. എ​നി​ക്ക് പ​ഠി​ക്ക​ണം...' ജ്യോ​തി ആ​ദി​ത്യ പ​റ​ഞ്ഞ​ത് ശാ​ന്ത​മാ​യി കേ​ട്ട ക​ള​ക്ട​ര്‍ പ​രി​ഹാ​ര​വും ഉ​ണ്ടാ​ക്കി.
അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ജ്യോ​തി​യെ കാ​ണാ​ന്‍ താ​ന്‍ എ​ത്തു​മെ​ന്നും അ​പ്പോ​ള്‍ വീ​ട്ടി​ല്‍ ക​റ​ന്‍റു​ണ്ടാ​യി​രി​ക്കു​മെ​ന്നും പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​ത​രു​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യാ​ണ് ക​ള​ക്ട​ര്‍ കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ച്ച​ത്. അ​ട്ട​ത്തോ​ട് ട്രൈ​ബ​ല്‍ സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ട്ടു​മ​ണ്ണി​ല്‍ സ​തീ​ശ​ന്‍റെ​യും മോ​നി​ഷ​യു​ടെ​യും മൂ​ത്ത മ​ക​ളാ​യ ജ്യോ​തി ആ​ദി​ത്യ ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ള​ക്ട​ര്‍​ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.ക്യാ​മ്പി​ലു​ള്ള​വ​രോ​ട് വീ​ടി​നാ​യി നി​ര്‍​ബ​ന്ധ​മാ​യും അ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.
മ​ഴ​യ്ക്കു ശേ​ഷം റാ​ന്നി താ​ലൂ​ക്കി​നാ​യി ഒ​രു അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഉ​റ​പ്പ് കൊ​ടു​ത്താ​ണ് ക​ള​ക്ട​ര്‍ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്. ‌