അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, August 11, 2020 11:04 PM IST
പ​ന്ത​ളം: കോ​ന്നി പാ​ല​ത്തി​ല്‍ നി​ന്നും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്കു ചാ​ടി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പ​ന്ത​ളം മ​ണ്ണാ​ക്ക​ട​വ് കോ​ണ​ത്ത് മൂ​ല ക​ട​വി​നു സ​മീ​പ​ത്ത് നി​ന്നും ല​ഭി​ച്ചു. ത​ണ്ണി​ത്തോ​ട് ത​ണ്ണി​ത്തോ​ട് മു​ര​ളി സ​ദ​നം എം. ​കെ. പ്ര​സാ​ദി​ന്‍റെ മ​ക​ന്‍ ശ​ബ​രി​നാ​ഥിന്‍റെ (26) മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.10 നാ​ണ് ശ​ബ​രി​നാ​ഥി​നെ കാ​ണാ​താ​യ​ത്. പു​തി​യ ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് പാ​ല​ത്തി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി ആ​റ്റി​ലേ​ക്കു ചാ​ടു​ന്ന​ത് ക​ണ്ട ആ​ളു​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തി​നാ​ല്‍ തെ​ര​ച്ചി​ല്‍ ദു​ഷ്ക​ര​മാ​യി​രു​ന്നു. അ​തി​നി​ടെ വ​ല​ഞ്ചു​ഴി ഭാ​ഗ​ത്തു നി​ന്ന് ക​ണ്ടെ​ത്തി​യ ശ​ബ​രി​നാ​ഥി​ന്‍റെ ബാ​ഗ് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ ഏ​ല്പി​ച്ചി​രു​ന്നു. ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ ശ​ബ​രി​നാ​ഥ് സ്വ​കാ​ര്യ ബാ​ങ്കി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്. മാ​താ​വ് : ലൂ​സി പ്ര​സാ​ദ്. സ​ഹോ​ദ​രി: മാ​ളു പ്ര​സാ​ദ്.