പ്രളയദുരിതം ഒഴിയാതെ ജില്ല; 104 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1755 കു​ടും​ബ​ങ്ങ​ളി​ലെ 5597 പേ​ര്‍
Wednesday, August 12, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​യ്ക്ക് ശ​മ​ന​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ൽ പേ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി. തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ് ഇ​പ്പോ​ഴും പ്ര​ള​യ​ക്കെ​ടു​തി​യി​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തു കാ​ര​ണം പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി​ട്ടി​ല്ല. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ 4563 ആ​ളു​ക​ൾ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ്.‌
ആ​റ് താ​ലൂ​ക്കു​ക​ളി​ലെ 104 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1755 കു​ടും​ബ​ങ്ങ​ളി​ലെ 5597 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 2266 പു​രു​ഷ​ന്‍​മാ​രും 2448 സ്ത്രീ​ക​ളും 883 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. മാ​റ്റി പാ​ര്‍​പ്പി​ച്ച​തി​ല്‍ കോ​വി​ഡ് 19 മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ര​ണ്ടു പേ​രും ഉ​ള്‍​പ്പെ​ടും. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 396 പേ​രും ഒ​രു ഗ​ര്‍​ഭി​ണി​യും ഉ​ള്‍​പ്പെ​ടും. ‌
തി​രു​വ​ല്ല 82 ക്യാ​മ്പു​ക​ളി​ലാ​യി 1412 കു​ടും​ബ​ങ്ങ​ളി​ലെ 4563 പേ​രെ​യാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 1896 പു​രു​ഷ​ന്‍​മാ​രും 1993 സ്ത്രീ​ക​ളും 674 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 221പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 13 ക്യാ​മ്പു​ക​ളി​ലാ​യി 176 കു​ടും​ബ​ങ്ങ​ളി​ലെ 563 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 201 പു​രു​ഷ​ന്‍​മാ​രും 238 സ്ത്രീ​ക​ളും 124 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ മാ​റ്റി​പാ​ര്‍​പ്പി​ച്ച​വ​രി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 68 പേ​രും ഉ​ണ്ട്. കോ​വി​ഡ് മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ര​ണ്ടു പേ​രെ​യും ഒ​രു ഗ​ര്‍​ഭി​ണി​യെ​യും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ‌
അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ നാ​ലു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 86 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 271 പേ​രെ​യാ​ണു മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 104 പു​രു​ഷ​ന്‍​മാ​രും 127 സ്ത്രീ​ക​ളും 40 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 38 പേ​രെ​യാ​ണ് താ​ലൂ​ക്കി​ല്‍ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.
റാ​ന്നി താ​ലൂ​ക്കി​ല്‍ മൂ​ന്നു ക്യാ​മ്പു​ക​ളി​ലാ​യി 52 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 113 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 28 പു​രു​ഷ​ന്‍​മാ​രും 54 സ്ത്രീ​ക​ളും 31 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.
റാ​ന്നി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 14 പേ​രെ​യാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.‌
മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 11 പേ​രെ​യാ​ണു മാ​റ്റി​താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​റു പു​രു​ഷ​ന്‍​മാ​രും മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​രും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലി​ല്ല.
കോ​ന്നി താ​ലൂ​ക്കി​ല്‍ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ 27 കു​ടും​ബ​ങ്ങ​ളി​ല്‍​പ്പെ​ട്ട 76 പേ​രെ​യാ​ണു താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 31 പു​രു​ഷ​ന്‍​മാ​രും 33 സ്ത്രീ​ക​ളും 12 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 55 പേ​രും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ണ്ട്. ‌‌