മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​വ് കാ​ട്ട​രു​തെ​ന്ന് ‌‌
Wednesday, August 12, 2020 10:21 PM IST
പ​ന്ത​ളം: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ട​രു​തെ​ന്ന് കെ​പി​സി​സി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.മ​ത്താ​യി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ര​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ അ​റ​സ്റ്റു ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ‌
ജി​ല്ലാ ചെ​യ​ർ​മാ​ൻ ഷാ​ജി കു​ള​മ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
പ​ന്ത​ളം ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ സോ​ള​മ​ൻ വ​ര​വു​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ജീ​ർ പ​ന്ത​ളം, കെ.​എം. സ​ലിം, വി.​കെ.​കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

കേ​സ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം: എ.​പി. ജ​യ​ൻ ‌

‌പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കു​ട​പ്പ​ന​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച കേ​സ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബാ​ഗം​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ആ​ക്ഷ​ൻ കൗ​ൺ​സി​ലും ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി സം​ശ​യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. പോ​ലീ​സും വ​നം വ​കു​പ്പും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കി കു​ടും​ബ​ത്തി​ന്‍റെ സം​ശ​യ​ദൂ​രീ​ക​ര​ണം ന​ട​ത്ത​ണം. ഗൃ​ഹ​നാ​ഥ​ന്‍ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും പാ​ർ​ട്ടി ന​ല്‍​കു​മെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു. ‌‌