കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ​മ​രം ശ​ക്ത​മാ​ക്കും
Thursday, August 13, 2020 10:25 PM IST
ഡി.​കെ. ജോ​ൺ ഇ​ന്ന് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ യു​വ ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി മ​രി​ക്കാ​നി​ട​യാ​യ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മ​ത്താ​യി​യു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യു​ക, കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, റാ​ന്നി ഡി​എ​ഫ്ഒ​യു​ടെ വി​വാ​ദ​മാ​യ ആ​ര​ബി​ൾ ഭൂ​മി​യെ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പാ​ർ​ട്ടി ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സ്ഥാ​ന​ത്തു തു​ട​രു​ക​യാ​ണ്. ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ മൂ​ന്നാം​ദി​വ​സ​മാ​യ ഇ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​ക​രാ സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും. മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.നേ​ര​ത്തെ ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ​മ​രം പി​ന്നീ​ട് റാ​ന്നി ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്പി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. സ​മ​ര​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​യ​ത്.
മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി എം​എ​ൽ​എ​മാ​രു​ടെ സം​ഘം മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ങ്ങം ഒ​ന്നി​ന് ക​ർ​ഷ​ക​ദി​നം - ക​രി​ദി​ന​മാ​യി ആ​ച​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ദീ​പു ഉ​മ്മ​ൻ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.