സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ലെ കു​റ​വ്; ജാ​ഗ്ര​ത​യി​ൽ ഇ​ള​വു പാ​ടി​ല്ലെ​ന്ന് ഡി​എം​ഒ ‌
Thursday, August 13, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും ജ​ന​ങ്ങ​ള്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ യാ​തൊ​രു പി​ഴ​വും വ​രു​ത്ത​രു​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. ‌
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്നി​ട്ടു​ള്ള കു​റ​വ് രോ​ഗ​വ്യാ​പ​നം ഇ​ല്ലാ​താ​യ​തി​ന്‍റെ സൂ​ച​ന​യ​ല്ല. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധ എ​ല്ലാ ദി​വ​സ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. മാ​സ്‌​കി​ന്‍റെ ശ​രി​യാ​യ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, കൈ​ക​ള്‍ ഇ​ട​ക്കി​ടെ വൃ​ത്തി​യാ​ക്ക​ല്‍ തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ള്‍ ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​യി ത​ന്നെ തു​ട​ര​ണം. അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കു​ക​ത​ന്നെ വേ​ണം. ക​ട​ക​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വാ​ഹം, മ​ര​ണം തു​ട​ങ്ങി​യ പൊ​തു​ച​ട​ങ്ങു​ക​ളി​ലും കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ‌
ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണ്. ന​ന​ഞ്ഞ മാ​സ്‌​കു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. അ​വ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തെ സു​ര​ക്ഷി​ത​മാ​യി സം​സ്‌​ക​രി​ക്ക​ണം. കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. തി​ളി​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക​യും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ചു​സൂ​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നും ഡി​എം​ഒ നി​ർ​ദേ​ശി​ച്ചു. ‌