പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ശുചിത്വ പദവിയിലേക്ക് ആദ്യഘട്ടത്തിൽ 22 തദ്ദേശസ്ഥാപനങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അർഹരാകും.
കോവിഡ് 19 ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വരുംദിവസങ്ങളിൽ ശുചിത്വ പദവി കൈവരിക്കുന്നതിനായി പ്രവർത്തന സജ്ജമാക്കുകയാണു ലക്ഷ്യമിടുന്നതെന്നു ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ് പറഞ്ഞു.
ഇന്നലെ ജില്ലയിലെ നാലു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.
പ്രമാടം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് റോബിൻ പീറ്റർ, കോന്നി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എം.രജനി, ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് കല അജിത്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എം.വി അന്പിളി എന്നിവർ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഇന്ന്് തുന്പമണ്‍, കുളനട, ഓമല്ലൂർ, മലയാലപ്പുഴ, മെഴുവേലി, ഏറത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ ശുചിത്വ പദവി പ്രഖ്യാപനം നടത്തും. 25ന് മുന്‍പ് അരുവാപ്പുലം, ആറ·ുള, എഴുമറ്റൂർ, തോട്ടപ്പുഴശ്ശേരി, മല്ലപ്പള്ളി, കല്ലൂപ്പാറ, ആനിക്കാട്, കലഞ്ഞൂർ, വടശ്ശേരിക്കര എന്നീഗ്രാമപഞ്ചായത്തുകളും പന്തളം നഗരസഭയും ശുചിത്വ പദവി പ്രഖ്യാപനം നടത്തും