ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ​ദി​നം ആ​ച​രി​ച്ചു
Tuesday, September 15, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ജ​ന്‍​ഡ​ര്‍ റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളു​ടെ(​ജി​ആ​ര്‍​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ​ദി​നം ആ​ച​രി​ച്ചു. ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള 37 കു​ടും​ബ​ശ്രീ സി​ഡി​എ​സ് ജി​ആ​ര്‍​സി​ക​ളി​ലാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.
ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ജി​ആ​ര്‍​സി​ക​ളി​ല്‍ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സം​ഗം, ഉ​പ​ന്യാ​സം, പോ​സ്റ്റ​ര്‍ ത​യാ​റാ​ക്ക​ല്‍, അ​നു​ഭ​വ​കു​റി​പ്പ് ത​യാ​റാ​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ല്‍, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​എ. സു​കേ​ഷ്, മു​ന്‍ ജി​ല്ലാ ചൈ​ല്‍​ഡ് ലൈ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​റാ​യി​രു​ന്ന ഡേ​വി​ഡ് റെ​ജി മാ​ത്യു, പ​ത്ത​നം​തി​ട്ട ഹോ​മി​യോ​പ്പ​തി വ​നി​ത ആ​രോ​ഗ്യ സം​ര​ക്ഷ​ണ​പ​ദ്ധ​തി (സീ​താ​ല​യം) ചാ​ര്‍​ജ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്രീ​തി ഏ​ലി​യാ​മ്മ ജോ​ണ്‍, ഡോ. ​ഗ​ണ​ശ്യം, ഡോ. ​ജോ​ണ്‍ ജേ​ക്ക​ബ്, ഡോ. ​സി​വി​ന്‍ പി. ​സാം ഫി​സി​ഷ്യ​നും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​മ​നോ​ജ് ജോ​ണ്‍​സ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ര​ശ്മി അ​ച്ചാ​മ്മ ഫി​ലി​പ്പ്, ഷാ​ന്‍ ര​മേ​ഷ് ഗോ​പ​ന്‍, എ​സ്. ന​യ​ന, ശ്യാ​മ പി. ​ഗോ​പി, സി.​കെ. നീ​തു​മോ​ള്‍(​സീ​താ​ല​യം), എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഹ​രി​ഹ​ര​ന്‍ ഉ​ണ്ണി, ബി​നു വ​ര്‍​ഗീ​സ്, ബി. ​ഷാ​ജി​മോ​ന്‍, സ്‌​നേ​ഹ പ്ര​സാ​ദ് വി​വി​ധ ജി​ആ​ര്‍​സി​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.