ന​വീ​ക​രി​ച്ച കോ​ഴ​ഞ്ചേ​രി - മ​ണ്ണാ​ര​ക്കു​ള​ഞ്ഞി റോ​ഡ് ഉ​ദ്ഘാ​ട​നം ഇന്ന്
Wednesday, September 16, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: കി​ഫ്ബി പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി അ​ത്യാ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മ്മി​ച്ച കോ​ഴ​ഞ്ചേ​രി - മ​ണ്ണാ​റ​ക്കു​ള​ഞ്ഞി റോ​ഡ് ഇന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​നു സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം.

ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ റോ​ഡാ​ണി​ത്. റോ​ഡി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലൂ​ടെ മ​ണ്ഡ​ല​കാ​ല​ത്തു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍​ക്കും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​റ്റു ജി​ല്ല​ക​ളെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കാ​തെ സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യും.

ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന തീ​ർ​ഥാ​ട​ക​ര്‍​ക്ക് പ​ത്ത​നം​തി​ട്ട ടൗ​ണി​ല്‍ എ​ത്താ​തെ ത​ന്നെ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി​യി​ല്‍ എ​ത്താ​ന്‍ ക​ഴി​യും. കോ​ഴ​ഞ്ചേ​രി നാ​ര​ങ്ങാ​നം ക​ട​മ്മ​നി​ട്ട വ​ഴി മ​ണ്ണാ​റ​ക്കു​ള​ഞ്ഞി വ​രെ​യു​ള്ള ഈ ​റോ​ഡ് ആ​റ​ന്മു​ള, കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്.

തു​ട​ർ​ന്നു​ണ്ടാ​കാ​വു​ന്ന മ​റ്റു നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ റോ​ഡ് വെ​ട്ടി പൊ​ളി​ക്കാ​തെ ത​ന്നെ ചെ​യ്യു​ന്ന​തി​നാ​യി ക്രോ​സ് ഡ​ക്ടു​ക​ള്‍ സ്ഥാ​പി​ച്ചും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഐ​റി​ഷ് ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും സം​ര​ക്ഷ​ണ ഭി​ത്തി​യും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം ഇ​ന്‍റ​ര്‍​ലോ​ക്ക് ടൈ​ലു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 23.5 കോ​ടി രൂ​പ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി 20.80 കോ​ടി രൂ​പ​യ്ക്കാ​ണ് ടെ​ന്‍​ഡ​ര്‍ എ​ടു​ത്ത പാ​ല​ത്ര ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.