പ്രതിദിന രോഗബാധിതർ ഉയർന്ന ദിനം; 236 പേർക്ക് കൂടി കോവിഡ്
Wednesday, September 16, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 236 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​റ്റ​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ദി​നം കൂ​ടി​യാ​യി ഇ​ന്ന​ലെ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 184 പേ​രും സ​ന്പ​ർ​ക്ക​രോ​ഗ ബാ​ധി​ത​രാ​ണ്.
25 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും 27 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 5188 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 3448 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ മൂ​ന്നു​പേ​രാ​ണ് കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്.
ഇ​തേ​വ​രെ 35 പേ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ്ണ​ത​ക​ൾ നി​മി​ത്തം മ​രി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 99 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ 4067 പേ​ർ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ 1083 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 1061 പേ​ർ ജി​ല്ല​യി​ലും 22 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.67 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.26 ശ​ത​മാ​ന​വു​മാ​ണ്.
രോ​ഗ​ബാ​ധി​ത​രി​ൽ 160 പേ​രും ക്ല​സ്റ്റ​റി​നു പു​റ​ത്ത്
ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​രോ​ഗ ബാ​ധി​ത​രാ​യ 184 പേ​രി​ൽ 160 പേ​രും നി​ല​വി​ലെ ക്ല​സ്റ്റ​റി​നു പു​റ​ത്ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ. ഇ​ന്ന​ല​ത്തെ സ​ന്പ​ർ​ക്ക​രോ​ഗ ബാ​ധി​ത​രി​ൽ ക​ട​യ്ക്കാ​ട്, കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റ്, തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി, കു​ടു​ക്ക​ച്ചി​റ എ​ന്നീ ക്ല​സ്റ്റ​റി​ൽ ഓ​രോ രോ​ഗി​ക​ളും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​ണു​ള്ള​ത്. 19 പേ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ല​വും വ്യ​ക്ത​മ​ല്ല. മ​റ്റ് 160 രോ​ഗി​ക​ളും നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രാ​ണ്. ജി​ല്ല​യു​ടെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലേ​ക്കും രോ​ഗം പ​ട​രു​ന്ന സൂ​ച​ന​ക​ളാ​ണ് ഇ​തി​ലൂ​ടെ ക​ണ്ടു​വ​രു​ന്ന​ത്.
വാ​യ്പൂ​ര്, കു​ന്പ​നാ​ട്, ഞ്ഞാ​ടി, കോ​ട്ട, വ​യ്യാ​റ്റു​പു​ഴ, വ​യ​ല​ത്ത​ല, പ്ര​ക്കാ​നം, പ​യ്യ​നാ​മ​ണ്‍, ഏ​നാ​ത്ത്, ഇ​ട​ത്തി​ട്ട, വ​യ​ല, തോ​ന്ന​ല്ലൂ​ർ, നൂ​റോ​മ്മാ​വ്, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, വ​ള്ളം​കു​ളം, നി​ര​ണം, ചി​റ്റാ​ർ, പ​ഴ​കു​ളം, തു​വ​യൂ​ർ, എ​ഴു​മ​റ്റൂ​ർ, ചാ​ലാ​പ്പ​ള്ളി, കൊ​റ്റ​നാ​ട്, കോ​യി​പ്രം, ഇ​ട​ത്തി​ട്ട, വ​ല​ഞ്ചു​ഴി, കോ​ട്ടാ​ങ്ങ​ൽ, തു​ക​ല​ശേ​രി, വ​ള്ളം​കു​ളം, പ​ന്ത​ളം തെ​ക്കേ​ക്ക​ര, മൈ​ല​പ്ര, മ​ണ്ണ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ണ്ട്.
ഐ​സൊ​ലേ​ഷ​നി​ൽ 1141 പേ​ർ, 15594 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
ജി​ല്ല​യി​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 1141 പേ​രാ​ണു​ള്ള​ത്. ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 98 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 67 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി 242 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ജി​ല്ല​യി​ൽ 11297 സ​ന്പ​ർ​ക്ക​ക്കാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1933 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2364 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ൾ​പ്പെ​ടെ 15594 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
1419 സ്ര​വ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു
കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന​ലെ 1419 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​തി​ൽ 727 പ​രി​ശോ​ധ​ന​ക​ൾ ആ​ർ​ടി​പി​സി​ആ​റാ​യി​രു​ന്നു. 627 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളും 16 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് നാ​ല് പേ​രാ​ണ് എ​ത്തി​യ​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 844 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ ശേ​ഖ​രി​ച്ചു. 1577 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​തേ​വ​രെ ജി​ല്ല​യി​ൽ 93482 പ​രി​ശോ​ധ​ക​ൾ ന​ട​ന്നു.