കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് സ്‌​റ്റേ​ഡി​യം നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു
Wednesday, September 16, 2020 10:11 PM IST
പുല്ലാട് : കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 60 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സ്‌​റ്റേ​ഡി​യം നി​ര്‍​മി​ക്കു​ന്ന​ത്. സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ടും നാ​നൂ​റോ​ളം പേ​ര്‍​ക്കി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍ വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​വി​ലി​യ​നും ഗ്രൗ​ണ്ടി​ന് ചു​റ്റും അ​ഞ്ചു ലൈ​ന്‍ സി​ന്ത​റ്റി​ക്ക് ട്രാ​ക്ക് നി​ര്‍​മാ​ണ​ത്തി​നു​ള്ള പ്രൊ​വി​ഷ​നും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഡ്രെ​യി​നേ​ജ് സൗ​ക​ര്യം ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ലി​പ്പോ​സ് തോ​മ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ​മ്പ ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ടി​ന്‍റെ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ​ത്.

കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കൃ​ഷ്ണ​കു​മാ​ര്‍, ഗ്രാമ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ വി​ജ​യ​കു​മാ​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ഷി​ബു കു​ന്ന​പ്പു​ഴ, റോ​യ് ഈ​പ്പ​ന്‍, ജോ​ണ്‍ ചാ​ണ്ടി, ഗോ​പി​ക്കു​ട്ട​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​ജി. ശ്രീ​ക​ല, ഓ​വ​ര്‍​സി​യ​ര്‍ സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, സി. ​എ​സ്. മ​നോ​ജ്, ബി​ജു വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.