ആം​ബു​ല​ൻ​സ് പീ​ഡ​നം; അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യ്ക്കെ​തി​രെ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ജ്വാ​ല നാ​ളെ
Wednesday, September 16, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ൻ​സി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, ദ​ളി​ത് പീ​ഡ​ന​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു​വ​രെ ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ത്ത​നം​തി​ട്ട, കോ​ന്നി, റാ​ന്നി, തി​രു​വ​ല്ല, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ച്ചു​ത​ൻ അ​റി​യി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ദി​ലീ​പ് കു​മാ​ർ പ​ത്ത​നം​തി​ട്ട​യി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. കോ​ന്നി​യി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു വി​ശ്വ​നാ​ഥ് തി​രു​വ​ല്ല​യി​ലും കെ​പി​സി​സി മുി​ൻ സെ​ക്ര​ട്ട​റി കെ. ​പ്ര​താ​പ​ൻ പ​ന്ത​ള​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ലാ​ലു തി​രു​വ​ല്ല​യി​ലും പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.