തൂ​ക്കു​പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, September 16, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: കു​ള​ക്ക​ട, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​ള​ക്ക​ട​വ് ന​മ്പി​മ​ൺ ക​ട​വ് തൂ​ക്കു​പാ​ല​ത്തി​ന് സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ർ​മാ​രും കു​ള​ക്ക​ട, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മൂ​ന്നു​മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ്ര​കൃ​തി ദു​ര​ന്ത​മാ​ണ് പാ​ലം ത​ക​രാ​റി​ലാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ങ്കി​ലും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ താ​ത്പ​ര്യ​കു​റ​വ് ഇ​ക്കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഏ​നാ​ത്ത് ഇ​ള​ങ്ങ​മം​ഗ​ലം സ്വ​ദേ​ശി വി​നോ​ദ് കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തൂ​ക്കു​പാ​ലം അ​ട​ച്ച​തോ​ടെ സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ട​ത്തു​വ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.