മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ പ​ണി​മു​ട​ക്ക് പൂ​ർ​ണം
Wednesday, September 16, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സൂ​ച​നാ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യി​രു​ന്നു.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. എ​എം​വി​ഐ മു​ത​ൽ ആ​ർ​ടി​ഒ വ​രെ​യു​ള്ള ഓ​ഫീ​സ​ർ​മാ​രാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ജീ​വ​ന​ക്കാ​ർ പ​ത്ത​നം​തി​ട്ട ആ​ർ​ടി ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. യോ​ഗം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ വി.​ആ​ർ. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​വി​ഐ അ​ജ​യ​കു​മാ​ർ, റോ​ഷ​ൻ സാ​മു​വേ​ൽ, ബി​ജു, സ​ജു പി. ​ച​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.