വ​നി​ത​ക​ള്‍ ന​ട​ത്തു​ന്ന വി​പ​ണ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 17, 2020 10:19 PM IST
ചാ​ത്ത​ൻ​ത​റ: സു​ഭി​ക്ഷ കേ​ര​ളം, സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന വ​നി​ത​ക​ള്‍ ന​ട​ത്തു​ന്ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചാ​ത്ത​ന്‍​ത​റ മൃ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 15 ല​ക്ഷം രൂ​പ​യും വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണു കെ​ട്ടി​ട നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വി​പ​ണ​ന കേ​ന്ദ്രം, സ്വ​യം തൊ​ഴി​ലി​ന്‍റെ ഭാ​ഗ​മാ​യി ത​യ്യ​ല്‍, ക​യ​ര്‍ ഫെ​ഡി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന കേ​ന്ദ്രം എ​ന്നി​വ തു​ട​ങ്ങു​ന്ന​തും ല​ക്ഷൃ​മി​ടു​ന്നു.

വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ മൂ​ന്നു മു​റി​ക​ളും ടോ​യ്‌​ല​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്‌​ക​റി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നു ഏ​ബ്രാ​ഹം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജെ​യി​ന​മ്മ തോ​മ​സ്, സാം​കു​ട്ടി വെ​ട്ടാ​പ്പാ​ല, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബി​നു​തെ​ള്ളി​യി​ല്‍, ആ​ര്‍. വ​ര​ദ​രാ​ജ​ന്‍ നാ​യ​ര്‍, ജോ​യി ജോ​സ​ഫ്, ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.