ഏ​ഴം​കു​ള​ത്ത് ഇ​ന്ന് യാ​ക്കോ​ബാ​യ സ​ഭ ഉ​പ​വാ​സ​സ​മ​രം
Thursday, September 17, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്കു നേ​രെ ന​ട​ക്കു​ന്ന നീ​തി​നി​ഷേ​ധ​ത്തി​ലും ഭൂ​രി​പ​ക്ഷം വ​രു​ന്ന ഇ​ട​വ​ക ജ​ന​ങ്ങ​ളെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് പു​റ​ത്താ​ക്കു​ന്ന ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച്, ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യ​ത്തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ നി​ർ​മാ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ഴം​കു​ളം നെ​ടു​മ​ണ്‍ വ​ലി​യ പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ഇ​ട​വ​ക​യി​ലെ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തും. കൊ​ല്ലം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജി ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന ഉ​പ​വാ​സ പ്രാ​ർ​ത്ഥ​ന​യ​ജ്ഞം കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മോ​ർ തേ​വോ​ദോ​സി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും, സ​ഹ​വി​കാ​രി ഫാ.​എ​ബി അ​ച്ച​ൻ​കു​ഞ്ഞ്, ഫാ.​ജോ​ണ്‍​സ് ജോ​ണ്‍​സ​ണ്‍, സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.