149 പേ​ർ​ക്ക് കൂ​ടി രോ​ഗ​മു​ക്തി, പു​തി​യ രോ​ഗി​ക​ൾ 101
Friday, September 18, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 101 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 83 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​ന്ന​ലെ 149 പേ​ർ​ക്ക് കൂ​ടി രോ​ഗ​മു​ക്തി ല​ഭി​ച്ചു.
എ​ട്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, 12 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 5425 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 3638 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 35 പേ​ർ മ​രി​ച്ചു. ഇ​തേ​വ​രെ 4338 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 1049 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 1082 പേ​രാ​ണ ്നി​ല​വി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. പു​തു​താ​യി 80 പേ​രെ ഇ​ന്ന​ലെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 136 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 11775 പേ​ര​ട​ക്കം നി​ല​വി​ൽ 16332 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 1821 സ്ര​വ സാ​ന്പി​ളു​ക​ൾ​പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ഇ​തി​ൽ 674 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളും 1127 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും ഉ​ൾ​പ്പെ​ടു​ന്നു.
ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് 20 പേ​രെ വി​ധേ​യ​രാ​ക്കി. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 711 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 1275 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്. കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.65 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.33 ശ​ത​മാ​ന​വു​മാ​ണ്.

ക്ല​സ്റ്റ​റി​നു പു​റ​ത്തെ വ്യാ​പ​നം, ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 18 പേ​ർ

ക്ല​സ്റ്റ​റി​നു പു​റ​മേ​യു​ള്ള രോ​ഗ​വ്യാ​പ​നം ഇ​ന്ന​ലെ​യും കൂ​ടു​ത​ലാ​യു​ണ്ടാ​യ​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 49 പേ​രും നേ​ര​ത്തെ​യു​ള്ള പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​രാ​ണ്. ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 18 പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ രോ​ഗം ക​ണ്ടെ​ത്തി.നി​ല​വി​ലെ ക്ല​സ്റ്റ​റു​ക​ളി​ൽ ക​ട​യ്ക്കാ​ട്ട് ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക അ​ട​ക്കം നാ​ലു​പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം.
കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രി​ലും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നാ​ലു​പേ​രി​ലും രോ​ഗം ക​ണ്ടെ​ത്തി.
ഇ​തി​ൽ മൂ​ന്നു​പേ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ജി​ല്ല​യി​ലെ വ​ലി​യ ക്ല​സ്റ്റ​റാ​യി ക​ട​യ്ക്കാ​ട് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. 429 പേ​ർ​ക്കാ​ണ് ഇ​തേ​വ​രെ ക​ട​യ്ക്കാ​ട് ക്ല​സ്റ്റ​റി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​റി​ൽ 21 പേ​രി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​രോ​ഗി​ക​ളേ​റെ​യും ത​ടി​യൂ​ർ കോ​ള​ഭാ​ഗം, കൊ​ക്കാ​ത്തോ​ട്, നാ​ര​ങ്ങാ​നം, കി​ട​ങ്ങ​ന്നൂ​ർ, വെ​ണ്‍​പാ​ല, തി​രു​വ​ല്ല, ഓ​മ​ല്ലൂ​ർ, അ​ടൂ​ർ, അ​രു​വാ​പ്പു​ലം, എ​ഴു​മ​റ്റൂ​ർ, മ​ല്ല​പ്പ​ള്ളി, ഏ​നാ​ത്ത്, മു​ത്തൂ​ർ, അ​ട്ട​ച്ചാ​ക്ക​ൽ, കൂ​ട​ൽ, വി. ​കോ​ട്ട​യം, പെ​രി​ങ്ങ​നാ​ട്, കു​റി​യ​ന്നൂ​ർ, കു​ന്ന​ന്താ​നം, വ​ട​ശേ​രി​ക്ക​ര, നെ​ടു​ന്പ്രം, മ​ണ്ണ​ടി, പ​ത്ത​നം​തി​ട്ട, പ​ഴ​കു​ളം, പ​റ​ക്കോ​ട്, വ​യ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​വ​രി​ൽ കു​റ്റൂ​ർ, തി​രു​വ​ല്ല, കു​ന്ന​ന്താ​നം, പ​ത്ത​നം​തി​ട്ട, തോ​ട്ട​പ്പു​ഴ​ശേ​രി, മ​ല്ല​പ്പ​ള്ളി, പ​ന്ത​ളം തെ​ക്കേ​ക്ക​ര, കോ​ന്നി, നെ​ടു​ന്പ്രം, ക​ട​ന്പ​നാ​ട്, അ​ടൂ​ർ, ക​വി​യൂ​ർ, ഓ​മ​ല്ലൂ​ർ, പെ​രി​ങ്ങ​ര ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​രാ​ണ്.