ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് സ്ഥ​ലം: എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ നാ​ട​ക​മെ​ന്ന്
Friday, September 18, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ ഗ​വ​ണ്മെ​ന്‍റ് കോ​ള​ജി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കി​യെ​ന്ന വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്ന ്കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശി​വ​ദാ​സ​ൻ നാ​യ​ർ എ​ക്സ് എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് ഏ​റ്റെ​ടു​ത്ത സ്ഥ​ല​മാ​ണ് 2016 ഡി​സം​ബ​റി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തു​വെ​ന്ന് ഇ​പ്പോ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സ്ഥ​ലം വി​ട്ടു​ന​ൽ​കി ഗ​വ​ണ്മെ​ന്‍റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സ്ഥ​ല​മാ​ണ് ഖാ​ദി ബോ​ർ​ഡി​ന്‍റേ​ത്. നാ​ല​ര വ​ർ​ഷം കോ​ള​ജി​നാ​യി ഒ​ന്നും ചെ​യ്യാ​ൻ ശ്ര​മി​ക്കാ​തി​രു​ന്നി​ട്ട് ഇ​പ്പോ​ൾ നി​ർ​മാ​ണോ​ദ്ഘാ​ട​ന​മെ​ന്ന പ്ര​ഹ​സ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള നീ​ക്ക​മാ​ണ് പു​തി​യ അ​വ​കാ​ശ​വാ​ദ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.