അ​ഡോ​ള​സെ​ന്‍റ് കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 18, 2020 10:30 PM IST
അ​ടൂ​ർ: പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൗ​മ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടൂ​ർ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഡോ​ള​സെ​ന്‍റ് കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​റി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു. 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച് കെ​ട്ടി​ടം പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ്റി.​മു​രു​കേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. സ​ന്തോ​ഷ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​യാ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ കു​ഞ്ഞു​മോ​ൾ കൊ​ച്ചു​പാ​പ്പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​സു​രേ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​അ​ഷ​റ​ഫ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.