ആ​ഞ്ഞി​ലി​കു​ന്ന് - കോ​ട്ട​മു​ക്ക് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം
Friday, September 18, 2020 10:30 PM IST
കോ​ന്നി: തീ​ർ​ഥാ​ട​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ആ​ഞ്ഞി​ലി​കു​ന്ന് - കി​ഴ​ക്കു​പു​റം - കോ​ട്ട​മു​ക്ക് റോ​ഡ് ഒ​രേ​പോ​ലെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ.

ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കി​ഴ​ക്കു​പു​റം വാ​യ​ന​ശാ​ല ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ലാ​ൽ, എ​ലി​സ​ബ​ത്ത് രാ​ജു, ബെ​ന്നി ഈ​ട്ടി​മൂ​ട്ടി​ൽ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ, മ​ല​യാ​ല​പ്പു​ഴ ശ​ശി, സാ​മൂ​വേ​ൽ കി​ഴ​ക്കു​പു​റം, പി​ഡ​ബ്ല്യൂ​ഡി ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ജി​ത് രാ​മ​ച​ന്ദ്ര​ൻ, എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷീ​ന രാ​ജ​ൻ,

അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​സ്.​റ​സീ​ന, ജി​ജോ മോ​ഡി, ഒ.​ആ​ർ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

5.5 മീ​റ്റ​ർ വീ​തി​യി​ൽ ആ​റു കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി ബി.​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഈ ​റോ​ഡി​ന് 3.8 മീ​റ്റ​ർ വീ​തി​യി​ൽ മാ​ത്ര​മാ​ണ് ടാ​റിം​ഗ് ഉ​ള്ള​ത്.

നാ​ലു കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ദൂ​ര​മു​ള്ള റോ​ഡി​ൽ ഒ​രു പൈ​പ്പ് ക​ലു​ങ്കും 450 മീ​റ്റ​ർ നീ​ള​ത്തി​ൽ ഓ​ട നി​ർ​മാ​ണ​വും, 1000 മീ​റ്റ​ർ ഐ​റീ​ഷ് ഓ​ട​യും നി​ർ​മ്മി​ക്കും.

മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, ദി​ശ സൂ​ചി​ക ബോ​ർ​ഡു​ക​ൾ, ക്രാ​ഷ് ബാ​രി​യ​ർ, റോ​ഡ് സ്റ്റ​ഡ്സ് എ​ന്നി​വ​യും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കും.