പോ​ഷ​ണ്‍ അ​ഭി​യാ​ൻ പ​ദ്ധ​തി മാ​സാ​ച​ര​ണം
Friday, September 18, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പോ​ഷ​ണ്‍ അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള പോ​ഷ​ക മാ​സാ​ച​ര​ണം (പോ​ഷ​ണ്‍ മ​ഹ്) പ​രി​പാ​ടി ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂർണാദേവി ഉ​ദ്ഘാ​ട​നം ചെ​യ്തു.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നൂ​ട്രീ സ്മാ​ർ​ട്ട് വി​ല്ലേ​ജ് പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ അ​ഞ്ച് അ​ങ്ക​ണ​വാ​ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് മാ​തൃ​കാ പോ​ഷ​ക​ത്തോ​ട്ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി റോ​ബ​ർ​ട്ട് പ​റ​ഞ്ഞു. ഹോം ​സ​യ​ൻ​സ് വി​ഭാ​ഗം സ​ബ്ജ​ക്റ്റ് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ.​ഷാ​നാ ഹ​ർ​ഷ​ൻ മുഖ്യപ്രഭാഷണം നടത്തി. കോ​യി​പ്രം ബ്ലോ​ക്ക് ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട്് ഓ​ഫീ​സ​ർ ഡോ.​ആ​ൻ ഡാ​ർ​ലി വ​ർ​ഗീ​സ്, ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സു​ജ ജ​യ​പാ​ൽ, പി.​എ​സ് രാ​കേ​ഷ്, ്റ്റ് ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.