ഇ​ല​ന്തൂ​ർ ബ്ലോ​ക്കി​ൽ നെ​ൽ​കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Friday, September 18, 2020 10:30 PM IST
കോ​ഴ​ഞ്ചേ​രി: ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020 - 21 വ​ർ​ഷം ത​രി​ശു​ര​ഹി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 50 ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കും.
ഇ​ത​നു​സ​രി​ച്ച് മ​ല്ല​പ്പു​ഴ​ശേ​രി 15, ഇ​ല​ന്തൂ​ർ 5, ചെ​ന്നീ​ർ​ക്ക​ര 10, നാ​ര​ങ്ങാ​നം 5, ഓ​മ​ല്ലൂ​ർ 5, കോ​ഴ​ഞ്ചേ​രി 10 എ​ന്നി​ങ്ങ​നെ 6 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 50 ഹെ​ക്ട​ർ സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. 2015 ൽ 45 ​ഹെ​ക്ട​ർ സ്ഥ​ല​ത്ത് മാ​ത്ര​മാ​യി​രു​ന്ന നെ​ൽ​കൃ​ഷി ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യി 250 ഹെ​ക്ട​ർ ആ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചു.
പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​നം, നെ​ൽ​കൃ​ഷി എ​ന്നി​വ​യു​ടെ സ​ബ്സി​ഡി​യാ​യി 35 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട്ദ​ശാ​ബ്ദ​ങ്ങ​ളാ​യി ത​രി​ശു കി​ട​ന്ന ആ​റ​ന്മു​ള പു​ത്ത​രി​ക്ക​ണ്ടം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മു​ള്ള പാ​ട​ത്തി​ൽ വി​ത്ത് വി​ത​ച്ച് തു​ട​ക്കം കു​റി​ച്ചു. ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ സം​യു​ക്ത​മാ​യാ​ണ് ഇ​ത് ന​ട​ത്തു​ന്ന​ത്.
ആ​റ​ന്മു​ള, മ​ല്ല​പ്പു​ഴ​ശേ​രി കൃ​ഷി ഭ​വ​നു​കീ​ഴി​ലാ​യി ഇ​രു​പ​തി​ല​ധി​കം ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​രം 23 വ​ർ​ഷ​മാ​യി ത​രി​ശ് കി​ട​ക്കു​ക​യാ​യി​രു​ന്നു. പാ​ടം ഒ​രു​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാ​മും ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ​ഷ പു​രു​ഷോ​ത്ത​മ​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ ര​വീ​ന്ദ്ര​ൻ, സു​ജ സു​രേ​ഷ്, ഉ​ത്ത​മ​ൻ കു​റു​ന്താ​ർ, പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​സു​രേ​ഷ് കു​മാ​ർ, ര​വീ​ന്ദ്ര​ൻ നാ​യ​ർ തോ​ട്ട​ത്തു​മ​ണ്ണി​ൽ, ജി.​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.