ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ 179-ാമ​ത്തെ സ്നേ​ഹ​ഭ​വ​നം വി​ധ​വ​യാ​യ പൊ​ന്ന​മ്മ​യ്ക്കും മ​ക​ൾ​ക്കും
Sunday, September 20, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്.​സു​നി​ൽ ഭ​വ​ന ര​ഹി​ത​രാ​യ നി​രാ​ലാം​ബ​ർ​ക്ക് പ​ണി​തു ന​ൽ​കു​ന്ന 179-ാമ​ത്തെ സ്നേ​ഹ ഭ​വ​നം, ക​ല​ഞ്ഞൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്ഥ​ല​മോ, വീ​ടോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന് അ​റി​യാ​തെ ക​ഴി​ഞ്ഞി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ബി​ന്ദു​വി​നും വി​ധ​വ​യാ​യ അ​മ്മ പൊ​ന്ന​മ്മ​യ്ക്കു​മാ​യി വി​ദേ​ശ മ​ല​യാ​ളി​യും ക​ല​ഞ്ഞൂ​ർ, കാ​രു​വ​യ​ൽ സ്വ​ദേ​ശി​യു​മാ​യ ദേ​വി രാ​ജേ​ഷി​ന്‍റെ സ​ഹാ​യ​ത്താ​ൽ കാ​രു​വ​യ​ലി​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ​ദാ​ന​വും ദേ​വി​യു​ടെ ബ​ന്ധു​വാ​യ സ​ലിം ശ്രീ​ധ​ര​നും ഡോ.​എം.​എ​സ്. സു​നി​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ബി​ന്ദു​വി​ന് സ​ഞ്ച​രി​ക്കാ​നോ ന​ട​ക്കാ​നോ മ​റ്റ്‌ തൊ​ഴി​ലു​ക​ൾ ചെ​യ്യാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ശ​യ്യാ​വ​ലം​ബിയാ​യ അ​ച്ഛ​നും പ്രാ​യ​മാ​യ അ​മ്മ​യ്ക്കു​മൊ​പ്പം സ്ഥ​ല​മോ, വീ​ടോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ൽ ദേ​വി​യു​ടെ അ​മ്മ ല​ളി​ത വാ​ങ്ങി ന​ൽ​കി​യ നാ​ല് സെ​ന്‍റ് വ​സ്തു​വി​ൽ, ടീ​ച്ച​റു​ടെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ദേ​വി ന​ൽ​കി​യ മൂ​ന്ന​ര ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ 650 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ബി​ന്ദു​വി​ന്‍റെ അ​ച്ഛ​ൻ ക​ഴി​ഞ്ഞ മാ​സം മ​ര​ണ​പ്പെ​ട്ടു. മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്ത​ലാ​യി​രു​ന്നു ഇ​വ​ർ നി​ത്യ​വൃ​ത്തി ക​ഴി​ച്ചി​രു​ന്ന​ത്.ച​ട​ങ്ങി​ൽ കെ.​പി ജ​യ​ലാ​ൽ, അ​ഭി​ജി​ത്ത് യ​ശോ​ധ​ര​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.