ജി​ല്ലാ ആ​ശു​പ​ത്രിയിൽ ഡ​യ​ാലി​സി​സ് വാ​ര്‍​ഡി​ലേ​ക്കു കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും സാ​ധാ​ര​ണ കോ​റി​ഡോ​ര്‍‌
Sunday, September 20, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ സാ​ധാ​ര​ണ ആ​ളു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ ത​ന്നെ ഡ​യ​ലാ​സി​സി​ന് എ​ത്തി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​കു​ന്ന​താ​യി പ​രാ​തി.‌

എ ​ബ്ലോ​ക്കി​ലെ മു​ക​ള്‍ നി​ല​യി​ലു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ല്‍ എ​ത്തി​ക്കു​ന്ന​ത് മ​റ്റു​രോ​ഗി​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന കോ​റി​ഡോ​റി​ലൂ​ടെ​യാ​ണ്. ബി ​ബ്ലോ​ക്കി​ലാ​ണ് കോ​വി​ഡ് വാ​ര്‍​ഡ്.
എ​ന്നാ​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി കൃ​ത്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഡ​യാ​ലി​സി​സി​ന് കോ​വി​ഡ് രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്.‌

ഇ​പ്പോ​ള്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഇ​വി​ടെ ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്.
ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, പാ​ലി​യേ​റ്റീ​വ് വാ​ര്‍​ഡ്, മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡ് എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ ​ബ്ലോ​ക്കി​ലാ​ണ്. കോ​റി​ഡോ​റി​ലൂ​ടെ മാ​ത്ര​മേ ബി ​ബ്ലോ​ക്കി​ല്‍ നി​ന്ന് എ ​ബ്ലോ​ക്കി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ക​യു​ള്ളു. സ​ര്‍​ജ​റി ക​ഴി​ഞ്ഞ രോ​ഗി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​വി​ടെ​യു​ണ്ട്. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ല്‍ മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തി​രു​വ​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി ഡ​യ​ലി​സി​സ് യൂ​ണി​റ്റി​ല്‍ നി​ന്നു​ള്ള രോ​ഗ​ബാ​ധ​യി​ല്‍ ഒ​രു ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ണ​ല്‍ ക്ല​സ്റ്റ​ര്‍ ത​ന്നെ ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​യി നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ‌ 85 ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, റാ​ന്നി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.‌

കോ​റി​ഡോ​റി​ല്‍ കൃ​ത്യ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യാ​ണ് രോ​ഗി​ക​ള്‍​ളെ ഡ​യാ​ലി​സി​സി​ന് എ​ത്തി​ക്കു​ന്ന​തെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ പ​റ​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കേ​ണ്ടി​വ​രു​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി മാ​ത്ര​മേ ചി​കി​ത്സ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.‌