തു​മ്പ​മ​ണ്‍ സി​എ​ച്ച്സി ബ്ലോ​ക്ക്ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി
Sunday, September 20, 2020 10:52 PM IST
പ​ന്ത​ളം: തു​മ്പ​മ​ണ്‍ സി​എ​ച്ച്സി​യെ ബ്ലോ​ക്ക് ത​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യ​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ 37 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഇ​തോ​ടെ തു​മ്പ​മ​ണ്‍ സി​എ​ച്ച്സി​യി​ല്‍ വ​ലി​യ വി​ക​സ​നം സാ​ധ്യ​മാ​കും.

രോ​ഗി സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നാ​ണ് 37 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​രി​പ്പി​ടം, കു​ടി​വെ​ള്ളം, മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​നാ​ണ് നി​ര്‍​വ​ഹ​ണ ചു​മ​ത​ല. നേ​ര​ത്തെ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രു​ന്നു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യ​തോ​ടെ ആ​രോ​ഗ്യ​രം​ഗ​ത്ത് തു​മ്പ​മ​ണി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.