റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ ജോ​ലിസ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണം: കെ​പി​എ​സ്ടി​എ‌
Sunday, September 20, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ കീ​ഴി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രു​ടെ ജോ​ലി സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ല്‍ 110 റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രാ​ണ് വി​വി​ധ ബി​ആ​ര്‍​സിക​ളി​ലാ​യി ജോ​ലി ചെ​യ്ത് വ​രു​ന്ന​ത്. ഇ​വ​രി​ല്‍ പ​ല​രും ജോ​ലി ചെ​യ്യാ​ന്‍ തു​ട​ങ്ങി​യി​ട്ട് 20 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി. ‌10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പോ​ലും നാ​ളി​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.‌

കേ​ന്ദ്രാ​വി​ഷ്‌​കൃത ​പ​ദ്ധ​തി​യാ​യ എ​സ്എ​സ്‌​കെ​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. 12 മാ​സ​ത്തേ​ക്കു​ള്ള ശ​മ്പ​ള​മാ​ണ് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ക്ഷി മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കു​ന്ന​തെ​ങ്കി​ലും റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​ര്‍​ക്ക് 10 മാ​സ​ത്തെ ശ​മ്പ​ള​മേ ന​ല്‍​കു​ന്നു​ള്ളൂ. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലും ന​ല്‍​കി വ​ന്നി​രു​ന്ന ശ​ബ​ള​ത്തി​ല്‍ കു​റ​വ് വ​രു​ത്തു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ കു​റ്റ​പ്പെ​ടു​ത്തി.‌

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ന്‍. സ​ദാ​ശി​വ​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റാ​ര്‍ എ​സ്.​സ​ന്തോ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജി. കി​ഷോ​ര്‍, എ​സ്.​പ്രേം, കെ.​ജി. റെ​ജി., എം.​എം. ജോ​സ​ഫ്, വി.​ടി. ജ​യ​ശ്രീ. വ​ര്‍​ഗീ​സ് ജോ​സ​ഫ്, എം.​എ​സ്. നി​ഷ, ഫി​ലി​പ്പ് ജോ​ര്‍​ജ്, ജോ​ണ്‍ ജോ​യി, ജി​ജി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌