ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗ് സെ​ക്ഷ​ൻ
Monday, September 21, 2020 10:05 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗ് സെ​ഷ​ൻ ആ​രം​ഭി​ച്ചു. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്, ബാ​ങ്ക് മാ​നേ​ജ​ർ, ക​ന്പ​നി സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വ്യ​ക്തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​വ​ദി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​ണ് വേ​ദി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​റു​ഗീ​സ് മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ ദി​ന​ത്തി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് കോ​ഴ്സി​ന്‍റെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ലെ​ഫ്റ്റ​ന​ന്‍റ്. റെ​യി​സ​ൻ സാം രാ​ജു, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ.നി​ജി​ൻ കെ.​മാ​ത്യു, ശ്രു​തിരാ​ജ്, ഗാ​യ​ത്രി എ​സ്.നാ​യ​ർ പ്ര​സം​ഗി​ച്ചു.