അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​രം ന​ൽ​ക​ണം: കെ​എ​സ്ടി​സി
Monday, September 21, 2020 10:05 PM IST
മ​ല്ല​പ്പ​ള്ളി: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ സ്ഥി​രം ഒ​ഴി​വു​ക​ളി​ൽ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ കെ​എ​സ്ടി​സി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
യോഗത്തിൽ പ്ര​സി​ഡ​ന്‍റ് ബി.​വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യി വ​ർ​ഗീ​സ് യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​നു കൊ​ച്ചു ചെ​റു​ക്ക​ൻ, സ്റ്റാ​ൻ​ലി യോ​ഹ​ന്നാ​ൻ, ഷൈ​നി ജോ​സ​ഫ്, റെ​നി ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ല്ലൂ​പ്പാ​റ​യി​ൽ നാ​ളെ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം

ക​ല്ലൂ​പ്പാ​റ: സി​ൽ​വ​ർലൈ​ൻ അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജോ​സ​ഫ് വി​ഭാ​ഗം മ​ണ്ഡ​ലംക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ക​ല്ലൂ​പ്പാ​റ ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ന​ട​ത്തും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.