ഏ​റാ​ട്ടു​ക​ട​വ് - കി​ട​ങ്ങു​മൂ​ഴി റോ​ഡ് വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു, അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
Monday, September 21, 2020 10:05 PM IST
റാ​ന്നി: ഏ​റാ​ട്ടു​ക​ട​വ് -കി​ട​ങ്ങു​മൂ​ഴി റോ​ഡ് വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു താ​ഴ്ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. ഐ​ത്ത​ല​യെ​യും കി​ട​ങ്ങു​മൂ​ഴി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്താ​ണ് തി​ട്ട ഇ​ടി​ഞ്ഞു​താ​ഴ്ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ഐ​ത്ത​ല പാ​ല​ത്തി​ൽ നി​ന്നും ആ​റ്റു​തി​രം വ​ഴി ഏ​റാ​ട്ട് ക​ട​വി​ന്‍റെ ഭാ​ഗ​ത്ത് ക​ലു​ങ്കി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്നി​രി​ക്കു​ന്ന​ത്. പ​മ്പാ​ന​ദി​ക്കു സ​മാ​ന്ത​ര​മാ​യി ര​ണ്ടു കി​ലോ​മീ​റ്റ​ർ ന​ദീ തീ​ര​ത്തു കൂ​ടി​യു​ള്ള ഈ ​റോ​ഡ് തീ​ര​ദേ​ശ റോ​ഡാ​യി അ​ള​ന്ന് കു​റ്റി​വ​ച്ചി​ട്ട് അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ൽ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഐ​ത്ത​ല റോ​ഡി​നെ​യും വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കി​ട​ങ്ങു​മൂ​ഴി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്.

ഐ​ത്ത​ല അ​റു​വ​ച്ചാ​ൻ കു​ഴി തീ​ര​ദേ​ശ റോ​ഡാ​യി അ​ള​ന്നു പോ​യ​തി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ റോ​ഡി​ന്‍റെ പ​ണി തു​ട​ങ്ങാ​ത്ത​തു കാ​ര​ണം ആ​ശ​ങ്ക​യി​ലു​മാ​യി. ഐ​ത്ത​ല അ​റു​വ​ച്ചാ​ൻ​കു​ഴി റോ​ഡി​ന്‍റെ പ​ണി അ​ത്തി​ക്ക​യം വ​രെ പൂ​ർ​ത്തി​ക​രി​ച്ചെ​ങ്കി​ലും ബാ​ക്കി ഭാ​ഗ​മാ​യ ഐ​ത്ത​ല മു​ത​ൽ അ​ത്തി​ക്ക​യം വ​രെ​യു​ള്ള ഭാ​ഗം അ​വ​ഗ​ണ​ന​യി​ലാ​ണ്.

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ നി​ന്നു വ​ട​ശേ​രി​ക്ക​ര​യ്ക്കു​ള്ള ദൂ​ര​ക്കു​റ​വു​ള്ള വ​ഴി മാ​ത്ര​മ​ല്ല ക​യ​റ്റ​വും ഇ​റ​ക്ക​വും ഇ​ല്ലാ​ത്ത റോ​ഡാ​ണി​ത്.

റാ​ന്നി​യി​ൽ നി​ന്നു വ​ട​ശേ​രി​ക്ക​ര​യ്ക്കും തി​രി​ച്ചും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന റോ​ഡാ​യ​തി​നാ​ൽ ഭാ​രം ക​യ​റ്റി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ അ​പ​ക​ട സൂ​ച​ന​യ്ക്ക് ക​ല്ലു​ക​ൾ റോ​ഡി​ൽ വ​ച്ച​തു മാ​ത്ര​മാ​ണ് മു​ന്ന​റി​യി​പ്പ്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.