ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം തു​ട​ങ്ങും: എ​ന്‍. എം. ​രാ​ജു
Monday, September 21, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ക​ര്‍​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രെ ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു.
ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ നേ​ര​ത്തെ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. വി​ല​യി​ടി​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വ​ന്യ​മൃ​ഗ ശ​ല്യ​വും കാ​ര​ണം കാ​ര്‍​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ നെ​ല്‍​കൃ​ഷി വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളു​ടെ വി​സ്തൃ​തി ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പ​മാ​ണ് കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മ്പോ​ഴു​ള്ള വെ​ല്ലു​വി​ളി. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് തു​ട​ര്‍​ച്ച​യാ​യ കാ​ര്‍​ഷി​ക പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ഇ​തു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​ഘ​ട്ട പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും.