കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം; കൃ​ഷി​ക്കു പി​ന്നാ​ലെ ജീ​വ​നും ഭീ​ഷ​ണി
Tuesday, September 22, 2020 10:33 PM IST
റാ​ന്നി: കൃ​ഷി​നാ​ശം കൂ​ടാ​തെ ക​ർ​ഷ​ക​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കും വി​ധം കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി കീ​ക്കൊ​ഴൂ​ർ, വ​യ​ത്ത​ല​ക്ക് സ​മീ​പം ക​ർ​ഷ​ക​നെ​യും സ​ഹാ​യി​യെ​യും കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു.

കീ​ക്കോ​ഴു​ർ, വെ​ള്ള​ഴു​കു​ന്നി​ൽ അ​ജി​യു​ടെ മ​ര​ച്ചീ​നി കൃ​ഷി​ക്കു ജോ​ലി​ക്കെ​ത്തി​യ വ​യ​ല​ത്ത​ല, മൂ​ക്ക​നേ​ത്ത്, കൃ​ഷ്ണ​ൻ​കു​ട്ടി​ക്കാ​ണ് കാ​ട്ടു പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കാ​ലി​ന്‍റെ മു​ട്ടി​ന് കാ​ര്യ​മാ​യ പ​രി​ക്കി​നെ തു​ട​ർ​ന്ന് കൃ​ഷ്ണ​ൻ​കു​ട്ടി റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​വി​ലെ 11 ഓ​ടു​കൂ​ടി മ​ര​ച്ചീ​നി​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ അ​ജി​ക്കും കൃ​ഷ്ണ​ൻ​കു​ട്ടി​ക്കും നേ​രേ അ​വി​ടെ നി​ന്ന ഒ​റ്റ​യാ​ൻ പ​ന്നി ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. പ​ന്നി​യെ ക​ണ്ട് ഭ​യ​ന്നു മാ​റി​യ കൃ ​ഷ്ണ​ൻ​കു​ട്ടി​യെ ഇ​ടി​ച്ചു വീ​ഴ്ത്തി​യാ​ണ് പ​ന്നി ഓ​ടി​യ​ത്. ഉ​ട​ൻ ത​ന്നെ കൂ​ടെ നി​ന്ന അ​ജി കൃ​ഷ്ണ​ൻ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ റാ​ന്നി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് റാ​ന്നി തെ​ക്കേ​പ്പു​റ​ത്ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. റാ​ന്നി തോ​ട്ട​മ​ൺ മേ​ഖ​ല​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നു​ത​ന്നെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ബ്ലോ​ക്കു​പ​ടി​യി​ൽ നി​ന്ന് കീ​ക്കൊ​ഴൂ​ർ റോ​ഡി​ൽ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ​യും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​മു​ണ്ടാ​യി.

റാ​ന്നി താ​ലൂ​ക്കി​ൽ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം കൃ​ഷി​വി​ള​ക​ൾ ന​ഷ്ട​മാ​കു​ന്ന​ത്.

ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് കൂ​ടു​ത​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ക്കി​യ കൃ​ഷി​ക​ൾ വി​ള​വെ​ത്തി​യി​ട്ടു​ണ്ട്. കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ അ​ട​ക്കം വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ​തോ​ടെ പ​ന്നി​ക്കൂ​ട്ടം കൂ​ട്ട​മാ​യെ​ത്തി ഇ​വ ന​ശി​പ്പി​ക്കു​ക​യാ​ണ്. ക​പ്പ, ചേ​ന്പ്, ചേ​ന തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നു.

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളും വ​നം​വ​കു​പ്പി​നും മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും നി​വേ​ദ​ന​വും സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​ട്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​കാ​ത്ത സ്ഥി​തി​യാ​ണ്.

റാ​ന്നി തെ​ക്കേ​പ്പു​റ​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​റ്റ​യാ​ൻ പ​ന്നി പ​ക​ൽ സ​മ​യ​ത്ത് ഇ​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷി നാ​ശം കൂ​ടാ​തെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും നാ​ട്ടു​കാ​ർ പ​ന്നി​യെ പേ​ടി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.