പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ‌
Wednesday, September 23, 2020 11:07 PM IST
‌പ​ത്ത​നം​തി​ട്ട: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ 130 ഇ​ട​പാ​ടു​കാ​ർ സം​സ്ഥാ​ന മ​നുഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് അ​യ​ച്ച പ​രാ​തി​ക​ളിൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉത്തരവ്.
കേ​ര​ള പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് ഇ​ൻ​റ​റ​സ്റ്റ് ഓ​ഫ് ഡെ​പ്പോ​സി​റ്റേ​ഴ്സ് നി​യ​മം അ​നു​സ​രി​ച്ച് ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് ന​ട​പ​ടി​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം മോ​ഹ​ൻദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ‌
സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ക​മ്പ​നി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ 2013 ലെ ​നി​യ​മം പ​ര്യാ​പ്ത​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.‌
ക​മ്പ​നി​യു​ടെ മു​ഴു​വ​ൻ സ്വ​ത്തും ക​ണ്ടു​കെ​ട്ടാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. ക​മ്പ​നി​യു​ടെ സ്വ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ചു​ത​ല​പ്പെ​ടു​ത്തു​ന്ന ഒ​രു അ​ധി​കാ​രി​യി​ൽ നി​ക്ഷി​പ്ത​മാ​ക്കാ​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

ക​മ്പ​നി​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി നി​ക്ഷേ​പ​ക​ർ​ക്ക് കോ​ട​തി മു​ഖാ​ന്ത​രം പ​ണം തി​രി​കെ ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കാ​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ‌ചാ​രും​മൂ​ട് സ്വ​ദേ​ശി ഇ. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മു​തി​ർ​ന്ന പൗ​ര​ൻ​മാ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​വ​ർ ക​മ്പ​നി​യി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. പ്ര​തി​മാ​സ പ​ലി​ശ വാ​ങ്ങി​യാ​ണ് ഇ​വ​ർ നി​ത്യ​ചെ​ല​വു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ‌