കൃ​ഷി ഇ​റ​ക്കാ​ൻ ക​ർ​ഷ​ക​ൻ, വി​ള​വെ​ടു​ക്കാ​ൻ കാ​ട്ടു​പ​ന്നി
Wednesday, September 23, 2020 11:07 PM IST
റാ​ന്നി: റാ​ന്നി​യി​ൽ ക​ർ​ഷ​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച​തി​നു പി​ന്നാ​ലെ കാ​ട്ടു​പ​ന്നി വി​ള​യാ​ട്ടം വീ​ണ്ടും. കീ​ക്കൊ​ഴൂ​രി​ൽ ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യ പ​ന്നി​ക​ൾ വി​ള​വെ​ത്താ​റാ​യ കാ​ർ​ഷി​ക വി​ള​ക​ൾ കു​ത്തി ന​ശി​പ്പി​ച്ചു.

കീ​ക്കൊ​ഴൂ​ർ മ​ണ്ണാ​യി​ക്ക​ൽ ബാ​ബു​വി​ന്‍റെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​തോ​ടൊ​പ്പം കീ​ക്കൊ​ഴൂ​ർ ഭാ​ഗ​ത്ത് നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ മ​ര​ച്ചീ​നി​യും ചേ​ന്പും ചേ​ന​യു​മെ​ല്ലാം പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഉ​തി​മൂ​ട്, വെ​ളി​വ​യ​ൽ​പ്ര​ദേ​ശ​ത്ത് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ ഫ​ലം​ക​ണ്ണീ​രു മാ​ത്ര​മെ​ന്ന് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ.‌

കൃ​ഷി ഇ​റ​ക്കി​യ​തു മു​ത​ൽ കാ​ട്ടു​പ​ന്നി വി​ള​യാ​ട്ടം തു​ട​ങ്ങി​യ​തോ​ടെ പ​രാ​തി​യു​മാ​യി ക​ർ​ഷ​ക​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി​യി​ട്ടും ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ.‌
വെ​ച്ചൂ​ച്ചി​റ ,നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ പെ​രു​ന്തേ​ന​രു​വി വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള കു​ടും​ബ​ങ്ങ​ൾ കാ​ട്ടു​പ​ന്നി ശ​ല്യം കൊ​ണ്ടു് പൊ​റു​തി​മു​ട്ടു​ക​യാ​ ണ്.

ഇ​ട​ത്തി​ക്കാ​വ്, ചാ​ത്ത​ൻ​ത​റ, കു​രു​ന്പ​ൻ മൂ​ഴി, നി​ര​വ്, മ​ണ്ണ​ടി​ശാ​ല, പ​രു​വ, ക​ട്ടി​ക്ക​ൽ, ച​ണ്ണ, കു​ട​മു​രു​ട്ടി, തോ​ണി​ക്ക​ട​വ്, മ​ട​ന്ത​മ​ണ്‍, ക​ടു​മീ​ൻ​ചി​റ, തെ​ക്കെ​ത്തൊ​ട്ടി, ക​ണ്ണ​ന്പ​ള്ളി, ക​ക്കു​ടി മ​ണ്‍, പൊ​ന്നം​പാ​റ ആ​റാ​ട്ടു​മ​ണ്‍, പേ​മ​രു​തി, നീ​രാ​ട്ടു​കാ​വ്, ചെ​ന്പ​നോ​ലി, പൊ​ന്ന​ന്പാ​റ, ഉ​ന്ന​ത്താ​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടു​ക​യാ​ണ്. ‌

ക​പ്പ​യും ചേ​ന​യും ചേ​ന്പും മാ​ത്ര​മ​ല്ല ക​ർ​ഷ​ക ഭൂ​മി​യി​ൽ കു​ഴി​ച്ചു വ​ച്ചി​ട്ടു​ള്ള വാ​ഴ, തെ​ങ്ങി​ൻ​തൈ​ക​ൾ, റ​ബ​ർ തൈ​ക​ൾ, കു​രു​മു​ള​ക് വ​ള്ളി​ക​ൾ തു​ട​ങ്ങി എ​ല്ലാ കാ​ർ​ഷി​ക​വി​ള​ക​ളും അ​പ്പാ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക ഭൂ​മി​യി​ൽ എ​ത്തു​ന്ന പ​ന്നി​ക​ൾ നി​ലം ഉ​ഴു​തു മ​റി​ക്കു​ന്ന​തു പോ​ലെ​യാ​ണ് കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു മ​ട​ങ്ങു​ന്ന​ത്. വെ​ച്ചൂ​ച്ചി​റ​യി​ലെ ഇ​ട​ത്തി​ക്കാ​വി​ൽ വ​ൻ തു​ക ക​ട​മെ​ടു​ത്ത് കൃ​ഷി ചെ​യ്തു​വ​രു​ന്ന ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന കാ​ട്ടു​പ​ന്നി മ​ര​ച്ചീ​നി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ‌‌