ഇ​ട​ത് ക​ർ​ഷ​ക സം​യു​ക്ത സ​മി​തി ധ​ർ​ണ ഇ​ന്ന് ‌‌
Thursday, September 24, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് മാ​ത്രം ഗു​ണം ചെ​യ്യു​ന്ന ക​രാ​ർ കൃ​ഷി നി​യ​മം റ​ദ്ദു​ചെ​യ്യു​ക, അ​വ​ശ്യ​സാ​ധ​ന നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​ദ്രോ​ഹ​ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ക, എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ട​തു ക​ർ​ഷ​ക സം​യു​ക്ത സ​മി​തി ജി​ല്ല​യി​ലെ 11 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കും.‌
ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് കോ - ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കി​സാ​ൻ സ​ഭാ, കേ​ര​ള ക​ർ​ഷ​ക സം​ഘം, കി​സാ​ൻ ജ​ന​ത, ക​ർ​ഷ​ക യൂ​ണി​യ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ർ, കോ​ന്നി, റാ​ന്നി, മ​ല്ല​പ്പ​ള്ളി, കൊ​ഴ​ഞ്ചേ​രി, പ​ന്ത​ളം, കൊ​ടു​മ​ൺ, ചി​റ്റാ​ർ, ഇ​ര​വി​പേ​രൂ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.‌
ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കി​സാ​ൻ സ​ഭാ നേ​താ​ക്ക​ളാ​യ എ.​പി. ജ​യ​ൻ, ജി​ജി ജോ​ർ​ജ്, ആ​ർ. രാ​ജേ​ന്ദ്ര​ൻ പി​ള്ള, സ​ത്യാ​ന​ന്ദ​പ​ണി​ക്ക​ർ, ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളാ​യ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള, ബാ​ബു കോ​യി​ക്ക​ലേ​ത്ത്, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, കി​സാ​ൻ ജ​ന​താ നേ​താ​വ് അ​ല​ക്സ് ക​ണ്ണ​മ​ല എ​ന്നി​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌

‌ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ഇ​ന്ന് ‌‌
തി​രു​വ​ല്ല: രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ​യും അ​വ​രു​ടെ തൊ​ഴി​ലി​നെ​യും ഇ​ല്ലാ​താ​കു​ന്ന പു​തി​യ കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം സം​ഘ​ട​പ്പി​ക്കു​ന്ന ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഉ​പ​രോ​ധി​ക്കും. ഇ​ന്ന് രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​ന് മു​ന്പി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌