കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ഇ​ന്ന്
Friday, September 25, 2020 10:10 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക​ർ​ഷ​ക ദ്രോ​ഹ നി​യ​മ​ങ്ങ​ൾ റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു.
പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല​യി​ൽ പ്ര​ഫ. പി.​ജെ കു​ര്യ​നും, ആ​റ·ു​ള​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ൻ നാ​യ​രും, അ​ടൂ​രി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു​വും, കോ​ന്നി​യി​ൽ മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ​രാ​ജും,കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര. ​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ - ക​ട​പ്ര, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല - അ​യി​രൂ​ർ, റി​ങ്കു​ചെ​റി​യാ​ൻ - റാ​ന്നി, എ​ൻ. ഷൈ​ലാ​ജ് - നി​ര​ണം എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം

ചു​ങ്ക​പ്പാ​റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കോ​ട്ടാ​ങ്ങ​ൽ വി​കാ​സ് വോ​ള​ണ്ടി​യ​ർ വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് ചു​ങ്ക​പ്പാ​റ​യി​ൽ സ​മ്മേ​ള​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​കോ​ട്ട​യ​മ​ണ്ണി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി റോ​യി കെ.​തോ​മ​സ്, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, പ​ത്മ​കു​മാ​ർ, സോ​ജ​ൻ പു​ളി​ഞ്ചു​വ​ള​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.