ക​ക്കി​യി​ലെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് പ​ത്തി​നു തു​റ​ക്കും , റാ​ന്നി​യി​ൽ വെ​ള്ളം എ​ത്താ​ൻ എ​ട്ടു​മ​ണി​ക്കൂ​ർ
Friday, September 25, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് നി​ല​യി​ലേ​ക്ക് എ​ത്തി​യ​തി​നേ തു​ട​ർ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് ക്ര​മീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ക​ക്കി - ആ​ന​ത്തോ​ട് സം​ഭ​ര​ണി​യു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. 25 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഷ​ട്ട​ർ ഉ​യ​ർ​ത്തും. പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന ജ​ലം പ​ന്പാ​ന​ദി​യി​ലൂ​ടെ ഏ​ക​ദേ​ശം എ​ട്ടു മ​ണി​ക്കൂ​റി​നു ശേ​ഷം പെ​രു​നാ​ട്, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തും. പ​ന്പാ ന​ദി​യി​ൽ 10 സെ​ന്‍റി​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാം.
ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തു​മൂ​ലം പ​രി​മി​ത​മാ​യ ജ​ലം മാ​ത്ര​മേ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കേ​ണ്ടി​വ​രു​ന്നു​ള്ളൂ. അ​തി​ലൂ​ടെ പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് നി​യ​ന്ത്രി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ക​ക്കി-​ആ​ന​ത്തോ​ട് റി​സ​ർ​വോ​യ​റി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി 981.46 മീ​റ്റ​റാ​ണ്. അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി 976.1 മീ​റ്റ​റാ​ണ്. ജ​ല​സം​ഭ​ര​ണി​യി​ലെ ജ​ല​ത്തി​ന്‍റെ അ​ള​വ് 976.91 മീ​റ്റ​റി​ൽ എ​ത്തു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ന്നു രാ​വി​ലെ 10ന് ​ര​ണ്ടു ഷ​ട്ട​റു​ക​ൾ 25 സെ​ന്‍റീ മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി പ​ര​മാ​വ​ധി 25 ഘ​ന​മീ​റ്റ​ർ എ​ന്ന തോ​തി​ൽ അ​ധി​ക​ജ​ലം പ​ന്പാ ന​ദി​യി​ലേ​ക്കു ഒ​ഴു​ക്കി​വി​ടു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ​ന്പ സം​ഭ​ര​ണി​യി​ൽ 982.75 മീ​റ്റ​റാ​യി​രു​ന്നു ഇ​ന്ന​ലെ ജ​ല​നി​ര​പ്പ്. 986.33 മീ​റ്റ​റാ​ണ് സം​ഭ​ര​ണ​ശേ​ഷി. ര​ണ്ട്
സം​ഭ​ര​ണി​ക​ളു​ടെ​യും വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ മ​ഴ ദു​ർ​ബ​ല​മ​യാി​രു​ന്നു. പ​ന്പ​യി​ൽ നാ​ല് മി​ല്ലി​മീ​റ്റ​റും ക​ക്കി​യി​ൽ ഏ​ഴ് മി​ല്ലി​മീ​റ്റ​റും മാ​ത്ര​മാ​ണ് മ​ഴ ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ പ​ക​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.