ഇ​ട​ത്ത​ട്ടു​കാ​രെ ഒ​ഴി​വാ​ക്കി ഔ​ഷ​ധി സം​ഭ​ര​ണം ന​ട​ത്തും
Saturday, September 26, 2020 10:20 PM IST
വ​ള​രെ​യ​ധി​കം ഔ​ഷ​ധ ഗു​ണ​ങ്ങ​ളു​ള്ള കോ​ലി​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം വി​ല​സ്ഥി​ര​ത​യി​ല്ല എ​ന്ന​താ​ണ്.

വി​ള​വെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി 60 രൂ​പ വ​രെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് കി​ലോ​യ്ക്ക് ല​ഭി​ക്കു​ക. 300 രൂ​പ ല​ഭി​ക്കേ​ണ്ടി​ട​ത്താ​ണ് അ​തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ല​ഭി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഔ​ഷ​ധി കോ​ലി​ഞ്ചി ശേ​ഖ​രി​ക്കാ​ന്‍ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഔ​ഷ​ധി അ​ധി​കൃ​ത​രു​മാ​യി എം​എ​ല്‍​എ​യും, ക​ണ്‍​സോ​ര്‍​ഷ്യം ഭാ​ര​വാ​ഹി​ക​ളും ച​ര്‍​ച്ച ന​ട​ത്തും. ഔ​ഷ​ധി നേ​രി​ട്ട് സം​ഭ​ര​ണം ന​ട​ത്തു​ന്ന​തോ​ടെ ഇ​ട​ത്ത​ട്ട് ത​ട്ടി​പ്പു​ക​ള്‍ ഒ​ഴി​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ്ര​ധാ​ന വി​ള​യാ​യും, ഇ​ട​വി​ള​യാ​യും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന കോ​ലി​ഞ്ചി കൃ​ഷി പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി, റാ​ന്നി താ​ലൂ​ക്കു​ക​ളി​ലാ​ണ് കോ​ലി​ഞ്ചി കൃ​ഷി വ്യാ​പ​ക​മാ​യി ഉ​ള്ള​ത്. ഇ​വി​ടെ സം​ഭ​രി​ക്കു​ന്ന കോ​ലി​ഞ്ചി കൊ​ച്ചി​യി​ലെ​ത്തി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ക​യാ​ണ്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ മ​രു​ന്ന് നി​ര്‍​മാ​ണ​ത്തി​നാ​ണ് കോ​ലി​ഞ്ചി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​ണു​പ്പു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ദാ​ഹ​ശ​മ​നി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ന്ത്യ​യി​ലും ആ​യു​ര്‍​വേ​ദ, സി​ദ്ധ മ​രു​ന്നു​ക​ളി​ല്‍ കോ​ലി​ഞ്ചി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

നാ​ഷ​ണ​ല്‍ മെ​ഡി​സി​ന​ല്‍ പ്ലാ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ ഔ​ഷ​ധ​സ​സ്യ ഗ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കോ​ലി​ഞ്ചി കൃ​ഷി​ക്കു സ​ബ്സി​ഡി ന​ല്‍​കാ​നും മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഒ​രു ഹെ​ക്ട​ര്‍ കോ​ലി​ഞ്ചി കൃ​ഷി​ക്ക് 21,644 രൂ​പ വീ​തം സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും.

കൃ​ഷി​പ​രി​പാ​ല​ന ചെ​ല​വ് കു​റ​വു​ള്ള കോ​ലി​ഞ്ചി കൃ​ഷി ചെ​യ്തു മൂ​ന്നാം വ​ര്‍​ഷ​മാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ക​മ്പോ​ള വി​ല വി​വ​ര​പ​ട്ടി​ക​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ട​നി​ല​ക്കാ​ര്‍ ന​ട​ത്തു​ന്ന ചൂ​ഷ​ണ​വും വ​ന്യ​മൃ​ഗ​ശ​ല്യ​വു​മാ​ണ് കോ​ലി​ഞ്ചി ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ല്‍ ആ​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ ആ​ണ് കോ​ലി​ഞ്ചി വി​ള​വെ​ടു​പ്പ്. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ കോ​ലി​ഞ്ചി​ക്ക് ഇ​ട​നി​ല​ക്കാ​ര്‍ ന്യാ​യ​വി​ല ന​ല്‍​കാ​റി​ല്ല. വ​ന്യ​മൃ​ഗ ശ​ല്യ​ങ്ങ​ള്‍​ക്കു പു​റ​മെ ഫം​ഗ​സ് ബാ​ധ​യും കൃ​ഷി നാ​ശ​ത്തി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. കോ​ലി​ഞ്ചി വി​ള​വെ​ടു​പ്പി​നു മു​മ്പ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചാ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.