കോ​വി​ഡ് ക​ണ​ക്കി​ല്‍ കു​തി​ച്ചു​യ​ര്‍​ന്ന് പ​ത്ത​നം​തി​ട്ട​യും
Saturday, September 26, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന വ​ര്‍​ധ​ന ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലും രേ​ഖ​പ്പെ​ടു​ത്തി. 329 പേ​ര്‍​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. ജി​ല്ല​യു​ടെ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ഇ​തോ​ടെ 5.94 ശ​ത​മാ​ന​ത്തി​ലേ​ക്കു​യ​ര്‍​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 261 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വാ​യ​വ​രു​മാ​ണ്.

14 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും 54 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും രോ​ഗ​ബാ​ധി​ത​രി​ലു​ള്‍​പ്പെ​ടു​ന്നു. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 6991 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 4876 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 39 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്ത​വും മ​രി​ച്ചു.

ഇ​ന്ന​ലെ 125 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5235 ആ​യി. നി​ല​വി​ല്‍ 1714 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1644 പേ​ര്‍ ജി​ല്ല​യി​ലും, 70 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.