ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാളെ
Sunday, September 27, 2020 10:22 PM IST
അ​ടൂ​ര്‍: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​രു​ക​ന്‍​കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലും മു​ല്ല​മ്പു വ​ട്ട​വി​ള കോ​ള​നി​യി​ലും ന​ട​പ്പാ​ക്കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാളെ വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.
കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ര്‍​പ​സ് ഫ​ണ്ടി​ല്‍ നി​ന്നും 151 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
മു​രു​ക​ന്‍​കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ല്‍ കി​ണ​ര്‍ കു​ഴി​ച്ച് പ​മ്പ്ഹൗ​സും ടാ​ങ്കും സ്ഥാ​പി​ക്കു​ന്ന​തി​നും മു​ല്ല​മ്പു വ​ട്ട​വി​ള കോ​ള​നി​യി​ല്‍ നി​ല​വി​ലു​ള്ള കു​ള​ത്തി​ല്‍ നി​ന്നും ജ​ലം പ​മ്പ് ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.
പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ ര​മേ​ശ്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ആ​ര്‍.​ബി. രാ​ജീ​വ് കു​മാ​ര്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ പി. ​രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ഏ​ഴം​കു​ളം അ​ജു, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​ജു രാ​ധാ​കൃ​ഷ്ണ​ന്‍, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നോ​യ് രാ​ജ്, എ​സ്. ബി​ജു, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. ബീ​ന, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​ജി. റാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.