മ​ഴ ക​നി​ഞ്ഞു, ക​ല്ലേ​ലി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ദൃ​ശ്യ​ഭം​ഗി​യേ​റി
Sunday, September 27, 2020 10:22 PM IST
കോ​ന്നി: മ​ഴ ക​ന​ത്ത​തോ​ടെ മ​നം​മ​യ​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി​യി​ല്‍ ആ​റാ​ടു​കു​യാ​ണ് ക​ല്ലേ​ലി വെ​ള്ള​ച്ചാ​ട്ടം. കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം ഇ​ക്കു​റി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ന്‍ അ​ധി​കം പേ​രെ​ത്തു​ന്നി​ല്ല.

എ​ന്നാ​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ന്‍ ടൂ​റി​സം​ദി​ന​മാ​യ ഇ​ന്ന​ലെ നി​ര​വ​ധി​യാ​ളു​ക​ളെ​ത്തി.

കോ​ന്നി ടൗ​ണി​ല്‍ നി​ന്നും എ​ട്ട് കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്താ​ല്‍ ക​ല്ലേ​ലി​യി​ലെ​ത്താം. കോ​ന്നി - അ​ച്ച​ന്‍​കോ​വി​ല്‍ റോ​ഡി​ലൂ​ടെ ക​ല്ലേ​ലി തോ​ട്ട​ത്തി​ല്‍ എ​ത്തി അ​വി​ടെ നി​ന്നും വ​ല​ത്തേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് ക​യ​റി ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്താ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ എ​ത്തു​ന്ന​ത്.

പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ല്‍ ത​ഴു​കി​യാ​ണ് വെ​ള്ളം എ​ത്തു​ന്ന​ത്. മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. മ​ല​നി​ര​യി​ല്‍ നി​ന്നു​ള്ള വെ​ള്ളം വേ​ന​ല്‍​ക്കാ​ല​ത്തും നി​ല​യ്ക്കാ​റി​ല്ല. അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലേ​ക്കാ​ണ് ഒ​ഴു​ക്ക്.

'ആ​ര​ക​ന്‍' മീ​നി​ന്‍റെ കൂ​ട്ട​ത്തെ​യും പാ​റ ഇ​ടു​ക്കു​ക​ളി​ല്‍ കാ​ണാം.

മീ​ന്‍ പി​ടി​ക്കാ​നും വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നു​മൊ​ക്ക എ​ത്തു​ന്ന​വ​ര്‍​ക്ക് ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​ക​ളൊ​രു​ക്കി ധാ​രാ​ളം കാ​ട്ടു​പൂ​ക്ക​ളു​മു​ണ്ട്.