ആ​ദി​വാ​സി​ക​ള്‍​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ‌‌
Sunday, September 27, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ട്രൈ​ബ​ല്‍ കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം. ജി​ല്ല​യി​ലെ ആ​ങ്ങ​മൂ​ഴി, മൂ​ഴി​യാ​ര്‍, കൊ​ക്കാ​ത്തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ട്രൈ​ബ​ല്‍ കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ തു​ണ 2020 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യും. ‌
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ വി.​എ​സ് ഹ​രി​കു​മാ​റി​ല്‍​നി​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും, ക​മ്പി​ളി, പു​ത​പ്പ്, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഏ​റ്റു​വാ​ങ്ങി. ‌
സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജെ​സി തോ​മ​സ്, കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബീ​ന, പ​ത്ത​നം​തി​ട്ട ജി​ല്ലാ എ​ന്‍​എ​സ്എ​സ് പി​എ​സി​മാ​രാ​യ ജേ​ക്ക​ബ് ചെ​റി​യാ​ന്‍, കെ. ​ഹ​രി​കു​മാ​ര്‍, മ​ണി​ക​ണ്ഠ​ന്‍, അ​നു​രാ​ഗ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 59 യൂ​ണി​റ്റു​ക​ളി​ലെ 3000 വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്നു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വി​ഭ​വ​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച​ത്. സാ​മൂ​ഹ്യ​ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ന്‍​എ​സ്എ​സ് ഏ​റ്റെ​ടു​ത്ത നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് തു​ണ 2020 പ​രി​പാ​ടി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ‌