സ്പാ​ര്‍​ക്കി​ല്‍ വ​ഴി​മു​ട്ടി പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍
Sunday, September 27, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണ സോ​ഫ്‌​റ്റ്‌വെ​യ​റാ​യ സ്പാ​ര്‍​ക്കി​ല്‍ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ള്‍ എ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശം ഇ​ല്ലാ​ത്ത​തു​മൂ​ലം പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ വ​ല​യു​ന്നു. കേ​ട്ട​റി​വു മൂ​ലം മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി തെ​റ്റി​പ്പോ​യാ​ല്‍ മാ​പ്പ​പേ​ക്ഷ​യും ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ മേ​ലൊ​പ്പു​വെ​ച്ച അ​പേ​ക്ഷ​യും സേ​വ​ന പു​സ്ത​ക രേ​ഖ​ക​ളും സ​ഹി​തം ഭ​ര​ണ​വ​കു​പ്പ് മു​ഖാ​ന്ത​രം സ്പാ​ര്‍​ക്കി​ല്‍ എ​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ മാ​റ്റ​ങ്ങ​ള്‍ പി​ന്നീ​ട് വ​രു​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത​കാ​ല​ത്താ​യി സ്പാ​ര്‍​ക്കി​ലെ സ​ര്‍​വീ​സ് ഹി​സ്റ്റ​റി​യി​ല്‍ വ​രു​ത്തി​യ മാ​റ്റ​മാ​ണ് ബ്രേ​ക്ക് ഇ​ന്‍ സ​ര്‍​വീ​സ് എ​ന്ന ഓ​പ്ഷ​ന്‍.
എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച യാ​തൊ​രു നി​ര്‍​ദേ​ശ​വും ആ​ര്‍​ക്കും ന​ല്‍​കി​യി​ട്ടി​ല്ല.
അ​ധ്യാ​പ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ലീ​വ് വേ​ക്ക​ന്‍​സി സ​ര്‍​വീ​സു​ക​ളും ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​വീ​സി​ല്‍ ക​യ​റു​ന്ന​തി​നു മു​മ്പു​ള്ള എ​യ്ഡ​ഡ് സ്‌​കൂ​ള്‍ സ​ര്‍​വീ​സു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്.
നി​ല​വി​ല്‍ ലീ​വ് വേ​ക്ക​ന്‍​സി സ​ര്‍​വീ​സു​ക​ള്‍ ക്വാ​ളി​ഫൈ​ഡ് സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ്പാ​ര്‍​ക്കി​ല്‍ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ അ​വ ബ്രേ​ക്ക് ഇ​ന്‍ സ​ര്‍​വീ​സ് എ​ന്ന പു​തി​യ ഓ​പ്ഷ​ന്‍ വ​ഴി സ​ര്‍​വീ​സ് ഹി​സ്റ്റ​റി​യി​ല്‍ ചേ​ര്‍​ക്ക​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ഒ​രു നി​ര്‍​ദേ​ശം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍​കാ​ത്ത​താ​ണ് ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കി​ട​യാ​ക്കു​ന്ന​ത്.
കെ​ഇ​ആ​ര്‍ പ്ര​കാ​രം അ​ധ്യാ​പ​ക​രു​ടെ സ​ര്‍​വീ​സ് ബു​ക്ക് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തും കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ബു​ക്കു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​രു​ത്തി അ​റ്റ​സ്റ്റ് ചെ​യ്ത് വ​രു​ന്ന​തും പ്ര​ഥ​മാ​ധ്യാ​പ​ക​രാ​ണ്.
എ​ന്നാ​ല്‍ സ്പാ​ര്‍​ക്ക് സം​വി​ധാ​ന​ത്തി​ല്‍ തി​രു​ത്ത​ലു​ക​ള്‍​ക്ക് എ​ല്ലാം വ​ള​രെ വ​ലി​യ നൂ​ലാ​മാ​ല​ക​ള്‍ വ​രു​ന്ന​തു​മൂ​ലം, ചെ​റി​യ തെ​റ്റു​ക​ള്‍​ക്ക് പോ​ലും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ ദീ​ര്‍​ഘ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്നു. സ്പാ​ര്‍​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​മ്പോ​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള മാ​നു​ഷി​ക​മാ​യ തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നും സ്പാ​ര്‍​ക്കി​ലെ അ​ണ്ട​ര്‍​ടേ​ക്കിം​ഗ് അ​പ്‌ലോഡിം​ഗ് സ​മ​യ​ത്ത് വ​ന്നു​പോ​യി​ട്ടു​ള്ള തെ​റ്റു​ക​ളും മാ​നു​ഷി​ക പി​ഴ​വാ​യി ക​ണ്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി സ്പാ​ര്‍​ക്കി​ല്‍ അ​വ​സ​രം അ​നു​വ​ദി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു.