സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം: എ​ഐ​എം​എ​സ്എ​സ്
Sunday, September 27, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും അ​വ​രെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ന​ട​പ​ടി​യി​ല്‍ അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. സൗ​ഭാ​ഗ്യ കു​മാ​രി സെ​ക്ര​ട്ട​റി കെ. ​എം. ബീ​വി എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും കു​റ്റ​കൃ​ത്യം ചെ​യ്ത വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി യെ​ടു​ക്കാ​തി​രി​ക്കു​ന്ന​ത് അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള വീ​ഴ്ച​യാ​ണെ​ന്ന് ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

ജ​ന്‍ ഔ​ഷ​ധി മ​രു​ന്നു​വി​ല്പ​ന​ശാ​ല തു​ട​ങ്ങി

ചു​ങ്ക​പ്പാ​റ: പ്ര​ധാ​ന​മ​ന്ത്രി ഭാ​ര​തീ​യ ജ​ന്‍ ഔ​ഷ​ധി മ​രു​ന്നു​വി​ല്‍​പ​ന​ശാ​ല ചു​ങ്ക​പ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചു​ങ്ക​പ്പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് ഷാ​ജി കെ. ​കോ​ട്ട​യ​മ​ണ്ണി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ടി.​എ​ന്‍. വി​ജ​യ​ന്‍, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​ആ​ര്‍. മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.